Fraud | 'സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിൾ പേ അക്കൗണ്ട് നമ്പർ നൽകി തട്ടിയത് 1.28 ലക്ഷം രൂപ'; ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ കാഷ്യർ അറസ്റ്റിൽ 

 
Cashier Arrested for Google Pay Fraud
Cashier Arrested for Google Pay Fraud

Photo: Arranged

● നിക്ഷാൻ ഇലക്ട്രോണിക്സിൻ്റെ കോഴിക്കോട് ഷോറൂമിലാണ് സംഭവം.
● അബ്ദുൽ ഹനീഫ് എന്നയാൾ ആണ് അറസ്റ്റിലായത്.
● കടയിലെ ബില്ലിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരാതി. 

കോഴിക്കോട്: (KVARTHA) പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ നിക്ഷാൻ ഇലക്ട്രോണിക്സിൻ്റെ കോഴിക്കോട് ഷോറൂമിൽ നിന്നും ഓൺലൈൻ വഴി പണം തട്ടിയെന്ന കേസിൽ കാഷ്യർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി എം അബ്ദുൽ ഹനീഫ് (29) ആണ് അറസ്റ്റിലായത്. 

കടയിൽ നിന്നും സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിൾ പേ അക്കൗണ്ട് നമ്പർ നൽകി 1,28,400 രൂപ തട്ടിയെടുത്തതായാണ് പരാതി.

നിക്ഷാൻ ഡിജിറ്റൽ കാറ്റഗറി ബിസിനസ് ഹെഡ് കെ എൻ ഇക്ബാലിൻ്റെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് അബ്ദുല്ല ഹനീഫിനെ അറസ്റ്റുചെയ്തത്. ഉപഭോക്താക്കൾ നൽകിയ ബിൽ തുക കമ്പനി കണക്കിൽ വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Cashier at a leading electronics store in Kozhikode was arrested for defrauding customers of ₹1,28,400 by providing his personal Google Pay number instead of the company's. The fraud came to light after discrepancies were found in the company's accounts.

#Fraud #OnlineFraud #Kozhikode #Arrest #Cashier #GooglePay

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia