Theft | പട്ടാപ്പകൽ തോക്കിൻ മുനയിൽ നിർത്തി സ്ത്രീയുടെ മാലയും കൗമാരക്കാരന്റെ മൊബൈൽ ഫോണും തട്ടിയെടുത്തു; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
Dec 13, 2022, 11:47 IST
ഗാസിയാബാദ്: (www.kvartha.com) പട്ടാപ്പകൽ തോക്കിൻ മുനയിൽ നിർത്തി യുവാവ് സ്ത്രീയുടെ മാലയും കൗമാരക്കാരന്റെ മൊബൈൽ ഫോണും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. തിങ്കളാഴ്ച ഉച്ചയോടെ ഉത്തർപ്രദേശിലെ ലോനിയിലാണ് സംഭവം നടന്നത്.
യുവതിക്ക് നേരെ തോക്ക് ചൂണ്ടിയയാൾ യുവതിയുടെ മാല തട്ടിയെടുക്കുന്നതും പിന്നീട് സ്കൂട്ടറിൽ ഇരുന്ന കുട്ടിയുടെ അടുത്തെത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്നും ഗാസിയാബാദ് പൊലീസ് അറിയിച്ചു.
ഇത്തരമൊരു പകൽ കൊള്ള സാധാരണമല്ലെന്നും പ്രതി ഡെൽഹിയിൽ നിന്നാവാനാണ് സാധ്യതയെന്നും ഡിസിപി (റൂറൽ) ഇരാജ് രാജ പറഞ്ഞു. വടക്കുകിഴക്കൻ ഡെൽഹിക്കും ഷഹ്ദാരയ്ക്കും സമീപമാണ് ലോണി. കുറ്റവാളികൾ പലപ്പോഴും സുരക്ഷാ പഴുത്തുള്ള പ്രദേശങ്ങൾ മുതലെടുക്കുന്നതായി പൊലീസ് പറഞ്ഞു.

Keywords: Caught on cam, woman's chain snatched at gunpoint in Ghaziabad, National, News,Top-Headlines,Latest-News,Uttar Pradesh,Crime,theft,Video,Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.