രാജസ്ഥാനില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി നടുറോഡില്‍ ഡോക്ടര്‍ ദമ്പതികളെ വെടിവെച്ചു, കൊലപാതകത്തിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 



ഭരത്പുര്‍: (www.kvartha.com 29.05.2021) പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി നടുറോഡില്‍ ഡോക്ടര്‍ ദമ്പതികളെ വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാജസ്ഥാനിലെ തിരക്കേറിയ റോഡില്‍ വൈകിട്ട് 4.45-നായിരുന്നു സംഭവം. കാറിനെ മറികടന്ന് ബൈകില്‍ലെത്തിയ രണ്ടുപേര്‍ ഇവരെ വെടിവെച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബൈക് മുന്നില്‍ കയറ്റി അക്രമികള്‍ കാര്‍ തടയുകയായിരുന്നു. പിന്നീട് ഇവര്‍ കാറിനടുത്തേക്ക് എത്തി. വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് വിന്‍ഡോ താഴ്ത്തിയപ്പോള്‍ അക്രമികളില്‍ ഒരാള്‍ തോക്കെടുത്ത് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ബൈകില്‍ രക്ഷപ്പെട്ടു. 

രാജസ്ഥാനില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി നടുറോഡില്‍ ഡോക്ടര്‍ ദമ്പതികളെ വെടിവെച്ചു, കൊലപാതകത്തിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഒരു യുവതിയുടെ കൊലപാതകക്കേസില്‍ ഇവര്‍ ആരോപണ വിധേയരായിരുന്നു. ദമ്പതിമാരില്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നു സംശയിച്ചിരുന്ന യുവതി രണ്ടു വര്‍ഷം മുന്‍പാണു കൊല്ലപ്പെട്ടത്. ഡോക്ടറുടെ ഭാര്യയും അമ്മയും കേസില്‍ കുറ്റാരോപിതരാണ്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനാണ് വെടിവെച്ചതെന്ന് പിന്നീടു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

Keywords:  News, National, India, Rajasthan, Crime, Shoot, Shoot dead, Accused, Escaped, Police, CCTV, Doctor, Killed, Caught On CCTV, Doctor Couple In Rajasthan Stopped, Shot Dead in Car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia