കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുകയാണെന്ന് കെ.കെ രമ. സി.ബി.ഐ അന്വേഷണത്തെ സി.പി.എം കേന്ദ്രനേതൃത്വം എതിര്‍ത്തതിനാല്‍ കൊലപാതകത്തില്‍ ഉന്നതനേതൃത്വത്തിന്റെ പങ്ക് വ്യക്തമായിരിക്കുകയാണ്.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞവര്‍ ഈ നിലപാടില്‍ നിന്ന് പിറകോട്ട് പോയിരിക്കുകയാണെന്നും ചന്ദ്രശേഖരന്റെ ഭാര്യയായ രമ കുറ്റപ്പെടുത്തി.
ആര്‍.എം.പി നേതാവ് എന്‍.വേണുവും സി പി എമ്മിന്റെ നിലപാടിനെതിരെ രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേന്ദ്രനേതൃത്വം നിലപാട് മാറ്റിയത്. സി.ബി.ഐ അന്വേഷണം നടന്നാല്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ കുടുങ്ങും. ടി.പി വധത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ആര്‍.എം.പി തുടരും- വേണു പറഞ്ഞു.
സി ബി ഐ അന്വേഷണം വേണമെന്ന് നേരത്തേ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വി എസ്സിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി പി എം സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാടിലെത്തിയത്.
key words: sitaram yechury, The Special Investigation Team, investigating , Revolutionary Marxist Party, RMP, T P Chandrasekharan, chargesheet , RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju, P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.