Capture | എല്ലാവരുടെയും കണ്ണുവെട്ടിച്ച് സൈകിള്‍ മോഷ്ടിച്ചു; കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി!
കൊച്ചി: (KVARTHA) എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കിള്‍ (Bicycle) മോഷ്ടിക്കാനിറങ്ങിയ കള്ളൻ സിസിടിവിയിൽ (CCTV) കുടുങ്ങി. എറണാകുളം പെരുമ്പാവൂരിലാണ് രസകരമായ സംഭവം നടന്നത്.
തോളിൽ ബാഗുമായി നിൽക്കുന്നതുപോലെ നടിച്ചുകൊണ്ട് ആരും ശ്രദ്ധിക്കാത്ത രീതിയിൽ സൈക്കിൾ കവർന്നെടുക്കുകയായിരുന്നു കള്ളന്റെ പദ്ധതി. എന്നാൽ, സിസിടിവിയിൽ ഇതെല്ലാം പതിഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ തന്നെ കള്ളൻ വീണ്ടും മറ്റൊരു സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ആസാം സ്വദേശിയായ മുഹമ്മദ് എന്നയാളാണ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടത്.