സിസിടിവി ദൃശ്യങ്ങൾ തുണയായി; ക്ഷേത്ര കവർച്ചാ കേസിൽ ഒരാൾ റിമാൻഡിൽ


● സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
● മാർച്ച് 25നാണ് മോഷണം നടന്നത്.
● പേരാവൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
● രണ്ട് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്.
● അന്വേഷണ സംഘത്തിന് സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.
കണ്ണൂർ: (KVARTHA) പേരാവൂർ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലും കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രത്തിലും മോഷണം നടത്തിയെന്ന പരാതിയിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പേരാവൂർ പൊലീസ് പിടികൂടി. ഷിജു (40) ആണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെക്കുറിച്ച് സൂചന നൽകിയതെന്നും, ഇത് അന്വേഷണസംഘത്തിന് സഹായകമായെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാർച്ച് 25നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചതായി പരാതി ലഭിച്ചത്. എസ്ഐ ടി. അബ്ദുൽ നാസർ, എഎസ് ഐ ബിജു വാകേരി, സീനിയർ സിപിഒ രാജേഷ് പുതുശേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
One person was arrested by Peravoor police in connection with the theft at two temples, Manathana Chapparam Bhagavathi Temple and Kulangarayath Palliyara Temple. CCTV footage from the temples provided crucial clues, leading to the arrest of the accused, Shiju (40), who has been remanded.
#TempleTheft #KannurCrime #CCTVFootage #Arrest #KeralaPolice #Remanded