നിധിയെന്ന് പറഞ്ഞ് വ്യാജ സ്വര്‍ണക്കുഴല്‍ നല്‍കി ലോഡ്ജ് ഉടമയില്‍ നിന്ന് തട്ടിയെടുത്തത് 11.5 ലക്ഷം; പ്രതി പിടിയില്‍

 


പാണ്ടിക്കാട്: (www.kvartha.com 19.09.2021) നിധിയെന്ന് പറഞ്ഞ് വ്യാജ സ്വര്‍ണക്കുഴല്‍ നല്‍കി ലോഡ്ജ് ഉടമയില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ പ്രതി പടിയില്‍. തമ്പാനങ്ങാടിയിലെ ലോഡ്ജ് ഉടമ നല്‍കിയ പരാതിയില്‍ കരുവാരകുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍ തോമസിനെയാണ് (47) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നിധിയെന്ന് പറഞ്ഞ് വ്യാജ സ്വര്‍ണക്കുഴല്‍ നല്‍കി ലോഡ്ജ് ഉടമയില്‍ നിന്ന് തട്ടിയെടുത്തത് 11.5 ലക്ഷം; പ്രതി പിടിയില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

പരാതിക്കാരന്റെ ലോഡ്ജില്‍ മുറിയെടുത്ത തോമസ് ഉടമയുമായി സൗഹൃദം സ്ഥാപിച്ചു. വീട്ടിലെ പറമ്പ് കിളയ്ക്കുന്നതിനിടെ തനിക്ക് സ്വര്‍ണക്കുഴല്‍ രൂപത്തിലുള്ള നിധി കിട്ടിയെന്നും ഇതിന് മാര്‍കെറ്റില്‍ 40 മുതല്‍ 60 ലക്ഷം രൂപ വരെ വിലമതിക്കുമെന്നും പ്രതി ലോഡ്ജ് ഉടമയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് നിധി തനിക്ക് വേണമെന്ന് ലോഡ്ജ് ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ 20 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു.

11.5 ലക്ഷം രൂപ തോമസിന് കൈമാറുകയും സ്വര്‍ണക്കുഴല്‍ ലോഡ് ജ് ഉടമ വാങ്ങുകയും ചെയ്തു. ബാക്കി തുക പിന്നീട് നല്‍കാമെന്ന കരാറും ഉണ്ടാക്കി. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്നും തോമസ് തന്നത് സ്വര്‍ണമല്ലെന്നും ലോഡ്ജ് ഉടമ മനസിലാക്കുന്നത്. തുടര്‍ന്ന് തോമസിനെ സമീപിച്ച് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  Cheating case accused arrested, Malappuram, News, Local News, Crime, Criminal Case, Cheating, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia