Woman Killed | നിരവധിയാളുകള്‍ നോക്കി നില്‍ക്കെ കൊലപാതകം; ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീ റെയില്‍വേ സ്റ്റേഷനുള്ളില്‍വെച്ച് വെട്ടേറ്റ് മരിച്ചു; അക്രമി രക്ഷപ്പെട്ടു
Jul 20, 2023, 13:51 IST
ചെന്നൈ: (www.kvartha.com) ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീ റെയില്‍വേ സ്റ്റേഷനുള്ളില്‍വെച്ച് വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ രാജേശ്വരി എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം നടന്നത്.
പൊലീസ് പറയുന്നത്: ബീച് സ്റ്റേഷനില്‍ നിന്നായിരുന്നു സ്ത്രീ ട്രെയിനില്‍ കയറിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്. അക്രമിയും ഇതേ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിനിറങ്ങി മുന്നോട്ട് നീങ്ങിയ രാജേശ്വരിയെ തടഞ്ഞ് നിര്‍ത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രാജേശ്വരി പ്ലാറ്റ്‌ഫോമില്‍ രക്തം വാര്‍ന്ന് കിടക്കുന്ന സമയത്ത് ഇയാള്‍ കൃത്യം നടത്തി മറ്റൊരു ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ രാജേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: News, National, National-News, Crime, Crime-News, Chennai, Woman, Fruit Seller, Killed, Railway Station, Chennai: Woman fruit seller killed at railway station.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.