Arrested | കസ്തൂരിമാനിന്റെ കസ്തൂരി ഗ്രന്ഥിയുമായി ചെറുപുഴയില്‍ 3 പേര്‍ പിടിയില്‍
Dec 6, 2022, 08:24 IST
കണ്ണൂര്‍: (www.kvartha.com) അഞ്ച് കോടി രൂപയ്ക്ക് പത്തനംതിട്ട സ്വദേശികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്ന വംശനാശം കൊണ്ടിരുക്കുന്ന അപൂര്‍വ ജീവജാല മായകസ്തൂരി മാനിന്റെ സുഗന്ധം പരത്തുന്ന ഗ്രന്ഥിയുമായി മൂന്നു പേര്‍ പിടിയിലായതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. പൊടിയോട്ടുചാലില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. എം റിയാസ്, ടി പി സാജിദ്, കെ ആസിഫ് എന്നിവരാണ് കണ്ണൂര്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് സംഘത്തിന്റെ പിടിയിലായത്.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ രാമന്റെ നിര്‍ദേശാനുസരണമാണ് നടപടി. പയ്യന്നൂരില്‍ കാത്തിരിക്കുന്ന പത്തനംതിട്ട സ്വദേശികള്‍ക്ക് അഞ്ച് കോടി രൂപയ്ക്ക് കസ്തൂരി വില്‍ക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് സംഘം പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി പ്രതികളെ തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ഏല്‍പിച്ചു.
കണ്ണൂര്‍ ഫ്‌ലയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റര്‍ കെ വി ജയപ്രകാശന്‍, ഡെപ്യൂടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ (ഗ്രേഡ്) കെ ചന്ദ്രന്‍, പി ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഡി ഹരിദാസ്, ലിയാണ്ടര്‍ എഡ്വേര്‍ഡ്, കെ വി ശിവശങ്കര്‍, പി പി സുബിന്‍, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി പ്രജീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kannur, News, Kerala, Crime, Arrest, Arrested, Cherupuzha: 3 people arrested with musk gland of musk deer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.