Accident Inquiry | ചിന്മയ സ്‌കൂൾ ബസ് അപകടം: ഡ്രൈവർ മൊബെൽ ഫോൺ ഉപയോഗിച്ചതായി സംശയം; പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു; വാഹനത്തിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നില്ലെന്നും എംവിഐ കണ്ടെത്തൽ 

 
Chinmaya School Bus Accident, Driver Suspected of Mobile Use, Kannur
Chinmaya School Bus Accident, Driver Suspected of Mobile Use, Kannur

Photo: Arranged

● നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായവീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
● ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. 
● സംഭവ ദിവസം വൈകിട്ട് നാല് മണി മുതൽ ഇയാൾ ഓൺലൈനിൽ സജീവമായിരുന്നുവെന്നാണ് പറയുന്നത്. 


കണ്ണുർ: (KVARTHA) വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമുദ്ദീനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ശ്രീകണ്ഠാപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്‌തേക്കും. നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായവീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ അപകടത്തിന് തൊട്ടു മുൻപായി വാട്സ്ആപ്പ് സ്റ്റാറ്റസ് ഡ്രൈവിങിനിടെ അപ്ഡേറ്റുചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം വൈകിട്ട് നാല് മണി മുതൽ ഇയാൾ ഓൺലൈനിൽ സജീവമായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ അപകട സമയം താൻ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.

ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാമുദ്ദീനും വാഹനത്തിലുണ്ടായിരുന്നആയ സുലോചനയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുവെന്നാണ് എംവഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അപകടത്തിന് കാരണമാകും വിധമുള്ള മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്നും എംവിഡി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ ബസിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നില്ലെന്നും എംവിഐ നേരത്തെ അറിയിച്ചിരുന്നു.
ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞമാസം 29-ന് അവസാനിച്ചതായാണ് മോട്ടോർവാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്.

 #KannurAccident, #ChinmayaSchoolBus, #DriverSuspicion, #MobileUse, #SchoolBusIncident, #CulpableHomicide

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia