ഡാന്‍സ് സ്‌കൂളിലെ 20 കാരിയായ വിദ്യാര്‍ത്ഥിനിയെ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് ബോധം കെടുത്തി പീഡിപ്പിച്ചു; കന്നട സിനിമാ കോറിയോഗ്രാഫര്‍ അറസ്റ്റില്‍
Jan 17, 2020, 15:19 IST
ബംഗളൂരു: (www.kvartha.com 17.01.2020) ഡാന്‍സ് സ്‌കൂളിലെ 20 കാരിയായ വിദ്യാര്‍ത്ഥിനിയെ പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് ബോധം കെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ കന്നട സിനിമാ കോറിയോഗ്രാഫര്‍ അറസ്റ്റില്‍. നിരവധി കന്നട സിനിമകള്‍ക്കും റിയാലിറ്റിഷോകള്‍ക്കും നൃത്തസംവിധാനം നിര്‍വഹിച്ച പവന്‍(28) ആണ് അറസ്റ്റിലായത്.
മൂന്ന് വര്‍ഷത്തോളമായി ബംഗളൂരു നാഗര്‍ഭാവിയിലുള്ള ഇയാളുടെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. ഇക്കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് കന്നട സിനിമയിലെ പ്രശസ്ത നടന്‍ അഭിനയിക്കുന്ന സിനിമയില്‍ പ്രധാന റോള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
അതിനുവേണ്ടി ഓഡീഷന്‍ ഉണ്ടാവുമെന്നും കുറച്ചു ഫോട്ടോ ഷൂട്ട് ആവശ്യമായി വരുമെന്നും അറിയിച്ചു. ഇതനുസരിച്ച് ഇയാള്‍ കാറുമായി പെണ്‍കുട്ടിയുടെ കെങ്കേരിയിലുള്ള വീട്ടിലെത്തി ഡാന്‍സ് സെന്ററിലേയ്ക്ക് കൂട്ടികൊണ്ടുവരികയും ചെയ്തു.
പിന്നീട് പവന്‍ കുറച്ചു നേരം ആരുമായോ ഫോണില്‍ സംസാരിക്കുകയും സിനിമയിലെ റോളിന്റെ കാര്യം സംവിധായകന്‍ സമ്മതിച്ചതായി പെണ്‍കുട്ടിയെ അറിയിക്കുകയും ചെയ്തു. കുറച്ചുസമയത്തിനുള്ളില്‍ ഫോട്ടോഷൂട്ട് നടത്താമെന്നും പറഞ്ഞു.
പിന്നീട് ഇയാള്‍ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിക്കാന്‍ തുടങ്ങിയതോടെ ഭയന്ന പെണ്‍കുട്ടി ഡാന്‍സ് സെന്ററിലെ വിദ്യാര്‍ത്ഥി സുഹൃത്തിനെ ഫോണില്‍ വിളിക്കുകയും ഉടനെ എത്തണമെന്നറിയിക്കുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയ കൊറിയോ ഗ്രാഫര്‍ വിദ്യാര്‍ത്ഥിയെ തിരിച്ച് വിളിച്ച് ഫോട്ടോ ഷൂട്ടുള്ളതിനാല്‍ അരമണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് പറയുകയായിരുന്നു.
അതിനുശേഷം മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉണര്‍ന്നതിനുശേഷം താന്‍ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെണ്‍കുട്ടി വീട്ടിലെത്തി സംഭവം രക്ഷിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞതായും സംഭവത്തില്‍ കേസെടുത്ത നാഗര്‍ഭാവി പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Choreographer arrested after student alleges molest, Bangalore, News, Molestation, Crime, Criminal Case, Police, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.