30 ദിവസം മാത്രം പ്രായമായ നവജാത ശിശുവടക്കമുള്ള അഞ്ചംഗ കുടുംബത്തിന് നേരെ സിഐയുടെ അതിക്രമം; പരാതിയുമായെത്തിയ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി
Feb 12, 2020, 14:37 IST
കട്ടപ്പന: (www.kvartha.com 12.02.2020) 30 ദിവസം മാത്രം പ്രായമായ നവജാത ശിശു അടക്കമുള്ള അഞ്ചംഗ കുടുംബത്തിന് നേരെ സിഐയുടെ അതിക്രമം. പരാതിയുമായെത്തിയ സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘത്തെ വിലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുഞ്ഞുമായി കോട്ടയത്ത് ആശുപത്രിയിലേക്ക് പോയ ശേഷം മടങ്ങി വരികയായിരുന്ന കുടുംബമാണ് സി ഐയുടെ അതിക്രമത്തിനിരയായത്. കട്ടപ്പന സി ഐ അനില്‍ കുമാര്‍ ആണ് കഥയിലെ നായകന്‍. കാറില്‍ വരികയായിരുന്ന കുടുംബത്തിന് നേരെ സിവില്‍ ഡ്രസിലായിരുന്ന സി ഐ അനില്‍ കുമാറിന്റെ വണ്ടി അലക്ഷ്യമായി വരുന്നത് കണ്ട് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
സിഐക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതോടെ വീണ്ടും സി ഐ വാഹനം അപകടകരമായ രീതിയില്‍ കൊണ്ടുവന്ന് കുടുംബം സഞ്ചരിച്ച വാഹനത്തില്‍ ഇടിപ്പിക്കാന്‍ നോക്കിയതായും കുടുംബം പരാതിപ്പെടുന്നു. തുടര്‍ന്നാണ് ഇവര്‍ അഭയം തേടി കട്ടപ്പന സ്റ്റേഷനില്‍ എത്തിയത്.
ഇതിന് പിന്നാലെയെത്തിയ സിഐ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയി. താനിവിടുത്തെ സിഐ ആണെന്നും തനിക്കെതിരെ പരാതി കൊടുക്കുമോയെന്നും ചോദിച്ച് പിന്നീട് മര്‍ദിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സ്റ്റേഷനില്‍ വച്ച് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
കൈകുഞ്ഞുമായി സ്റ്റേഷനില്‍ വെച്ച് കുടുംബത്തിന് നേരിടേണ്ടി വന്നത് ക്രൂരമായ അതിക്രമം ആണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തങ്ങളെ കട്ടപ്പന എസ് ഐ ബിനോയ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചതായും കുടുംബം പരാതിപ്പെടുന്നു. സിഐ മദ്യപിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.
അതേസമയം എസ് ഐയെ ആക്രമിച്ചുവെന്ന പേരില്‍ കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Keywords: C I attacked family in Kattappana, News, Local-News, attack, Crime, Criminal Case, Complaint, Police, Allegation, Child, Women, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.