Clash | കണ്ണൂർ സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; കെ എസ് യു കാസർകോട് ജില്ലാ പ്രസിഡൻ്റിന് പൊലീസ് ലാത്തിചാർജിൽ പരുക്ക്
കണ്ണൂർ: (KVARTHA) സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇതേതുടർന്ന് പൊലീസ് ലാത്തി വീശിയതിനാൽ കെ എസ് യു കാസർകോട് ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂരിന് പരുക്കേറ്റു.
കണ്ണൂർ സർവകലാശാല യൂനിയൻ തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം; പൊലീസ് ലാതി വീശി pic.twitter.com/7osvEWPmW4
— kvartha.com (@kvartha) July 6, 2024
തങ്ങളുടെ വോട്ടറായ കൗൺസിലറുടെ തിരിച്ചറിയൽ കാർഡ് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് യു ഡി എസ് എഫിൻ്റെ ആരോപണം. ഇതിനെ തുടർന്നാണ് ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. തുടർന്ന് കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ മാറ്റി.
ശേഷമാണ് തിരഞ്ഞെടുപ്പ് പുനരാരംഭിച്ചത്. പോളിങ് സമയത്ത് ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യങ്ങൾ വിളിച്ചത് സംഘർഷത്തിനിടയാക്കിയെങ്കിലും പോളിങ് നടന്ന ചെറുശേരി ഓഡിറ്റോറിയത്തിൽ കണ്ണൂർ ടൗൺ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.