ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് 2 കോടി രൂപയോളം തട്ടിയെടുത്തതായി പരാതി; വയോധികന്‍ അറസ്റ്റില്‍

 


കോട്ടയം: (www.kvartha.com 28.09.2021) ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍. കോട്ടയം വള്ളിച്ചിറ സ്വദേശി പിസി തോമസ് (66) ആണ് അറസ്റ്റിലായത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും നിരവധി പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 

ഇറ്റലിയില്‍ നഴസ് ആയി ജോലി വാങ്ങി നല്‍കാം എന്നു പറഞ്ഞാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പാലാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കാളിയാര്‍, കഞ്ഞിക്കുഴി, കുമളി, കാഞ്ഞാര്‍, കളമശ്ശേരി, കടുത്തുരുത്തി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഇറ്റലിയില്‍ ജോലിവാഗ്ദാനം ചെയ്ത് 2 കോടി രൂപയോളം തട്ടിയെടുത്തതായി പരാതി; വയോധികന്‍ അറസ്റ്റില്‍

Keywords:  Kottayam, News, Kerala, Complaint, Arrest, Arrested, Fraud, Police, Crime, Job, Complaint of embezzling around Rs 2 crore after being offered  job in Italy; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia