Misbehaviour | മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോടും ബന്ധുക്കളോടും പരാക്രമം: 'ധര്‍മടം എസ് എച് ഒവിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍'; ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ അണിയറ നീക്കം ശക്തമെന്ന് ആരോപണം
Apr 17, 2023, 15:33 IST
കണ്ണൂര്‍: (www.kvartha.com) വിഷുദിനത്തില്‍ രാത്രിയില്‍ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ മകനെ ജാമ്യത്തിലിറക്കാനെത്തിയ വയോധികയായ അമ്മയെയും മകളെയും മരുമകനെയും കസ്റ്റഡിയിലെടുത്ത മമ്പറത്തെ സുനില്‍കുമാറിനെയും മര്‍ദിച്ചെന്ന പരാതിയില്‍ ധര്‍മടം എസ് എച് ഒ കെവി സ്മിതേഷിനെ രക്ഷിക്കാന്‍ രാഷ്ട്രീയ, വകുപ്പുതല ഉന്നതര്‍ കൊണ്ടുപിടിച്ച നീക്കം തുടങ്ങിയെന്ന് ആക്ഷേപം.
മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ എസ് എച് ഒ സ്റ്റേഷനില്‍ എത്തിയവരെ ലാതികൊണ്ടു കുത്തിപ്പരുക്കേല്‍പ്പിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാല്‍ ഇതിന് കേസില്ല. വാഹനാപകടത്തില്‍ കസ്റ്റഡിയിലെടുത്ത സുനില്‍കുമാറിനെ അന്യായമായി മര്‍ദിച്ചെന്ന പരാതിയിലും കേസെടുത്തിട്ടില്ല. പകരം ദുര്‍ബലവകുപ്പുകളാണ് സസ്പെന്‍ഷിനിലായ എസ് എച് ഒവിനെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് ആക്ഷേപം.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ധര്‍മടം പൊലീസ് കെവി സ്മിതേഷിനെതിരെ ചുമത്തിയിട്ടുളളതെന്നാണ് ഇരയായവര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ തലശേരി എസിപി നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ട് കെവി സ്മിതേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് തലശേരി എസിപിയാണ് വകുപ്പുതല അന്വേഷണം നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ധര്‍മടം പൊലീസ് സ്റ്റേഷനിലെ സിസിടിവി കാമറകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും പരിശോധിച്ചിരുന്നു. എസ് എച് ഒ വിനെ എസിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മൊഴിയെടുത്തു. പരാതിക്കാരായി എത്തിയവരോട് സ്റ്റേഷന് മുന്‍പില്‍ നിന്നും മാറിനില്‍ക്കാന്‍ മാത്രമേ താന്‍ പറഞ്ഞിട്ടുളളുവെന്നും അവരെ കടന്നാക്രമിച്ചിട്ടില്ലെന്നുമാണ് കെവി സ്മിതേഷ് എസിപിക്ക് നല്‍കിയ വിശദീകരണം.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്നുതന്നെ വസ്തുത വ്യക്തമായതിനാല്‍ സേനയുടെ മുഖം രക്ഷിക്കുന്നതിനായി സിറ്റി പൊലീസ് കമീഷണര്‍ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.

Keywords: Dharmadam-News, Kerala-Police-News, Social-Media-News, Kerala News, Kannur News, Malayalam News, Kannur Police News, Complaint of misbehaviour: Bailable weak sections charged against SHO.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.