Fraud | 'മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി 19 ലക്ഷം രൂപ തട്ടിയെടുത്തു'; ഡോക്ടറുടെ പരാതിയില്‍ ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

 


തൃശൂര്‍: (www.kvartha.com) മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഡോക്ടറുടെ പരാതിയില്‍ ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. ഇടുക്കി ജില്ലക്കാരനായ നിശാദ് ജബ്ബാറിനെയാണ് തൃശൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനും ആഢംബര ജീവിതത്തിനുമായാണ് പണം തട്ടിയെടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തൃശൂര്‍ നഗത്തില്‍ അഞ്ച് വര്‍ഷമായി ഓടോറിക്ഷ ഓടിക്കുന്ന നിശാദ് ജബ്ബാര്‍ ഒരിക്കല്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി ഓടോറിക്ഷയില്‍ കയറിയ ഡോക്ടറിനെ പരിചപ്പെട്ടു. ഈ യാത്രയില്‍ ഡോക്ടറുമായി നിശാദ് അടുത്ത പരിചയം സ്ഥാപിച്ചു. തനിക്ക് കാര്‍ ഓടിക്കാന്‍ അറിയാമെന്നും, എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും നിശാദ് പറഞ്ഞതിന് ശേഷം ഡോക്ടര്‍ പല ആവശ്യങ്ങള്‍ക്കും ഇയാളെ വിളിക്കാറുമുണ്ടായിരുന്നു.

Fraud | 'മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി 19 ലക്ഷം രൂപ തട്ടിയെടുത്തു'; ഡോക്ടറുടെ പരാതിയില്‍ ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കിടെ ഭക്ഷണം വാങ്ങുന്നതിനും പണമെടുക്കുന്നതിനും എ ടി എം കാര്‍ഡും പിന്‍ നമ്പറും ഡോക്ടര്‍ നിശാദിന് നല്‍കിയിരുന്നു. ഡോക്ടറുടെ ഫോണ്‍ ലോക് അഴിക്കുന്നത് എങ്ങനെയെന്നും പ്രതി മനസിലാക്കി. കഴിഞ്ഞ ദിവസം പറശ്ശിനി കടവിലേക്കുള്ള യാത്രയ്ക്കിടെ പ്രതി ഡോക്ടര്‍ക്ക് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് ഡോക്ടറുടെ ഫോണ്‍ കൈക്കലാക്കി ഇന്റര്‍നെറ്റ് ബാങ്കിങ് വഴി 18 ലക്ഷം രൂപ രണ്ട് തവണയായി നിശാദ് സ്വന്തം അകൗണ്ടിലേക്ക് മാറ്റി.

പിന്നീട് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച മെസേജ് വന്നതോടെ ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ മൂവാറ്റുപുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Keywords: Thrissur, News, Kerala, Arrest, Arrested, Police, Travel, Fraud, Crime, Complaint that 19 lakh rupees cheated from doctor by giving drugs in alcohol; Auto driver arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia