ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ ഗ്രാമത്തലവന്‍ പീഡിപ്പിച്ചതായി പരാതി; 'പ്രതിഷേധിച്ചപ്പോള്‍ ഒരാളുടെ മൂക്ക് മുറിച്ചു'

 


പാട്‌ന: (www.kvartha.com 21.03.2022) ബീഹാറിലെ സുപോളില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ ഗ്രാമത്തലവന്‍ പീഡിപ്പിച്ചതായി പരാതി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ മൂക്ക് മുറിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സുപോള്‍ ജില്ലയിലെ സദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
                     
ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ ഗ്രാമത്തലവന്‍ പീഡിപ്പിച്ചതായി പരാതി; 'പ്രതിഷേധിച്ചപ്പോള്‍ ഒരാളുടെ മൂക്ക് മുറിച്ചു'

പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതിഷേധിച്ചപ്പോള്‍ ഗ്രാമത്തലവനായ മുസ്താകിന്‍ മൂര്‍ചയേറിയ ആയുധം കൊണ്ട് മൂക്ക് മുറിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തന്നെയും അനുയായികളെയും പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ ആക്രമിച്ചെന്ന് ആരോപിച്ച് ഗ്രാമത്തലവനും പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords:  News, National, Top-Headlines, Complaint, Girl, Assault, Bihar, Molestation, Crime, Patna, Police, Attack, Sarpanch, Complaint that 3 girls of a family assaulted by Sarpanch.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia