പുനര്‍വിവാഹത്തിന് പരസ്യംചെയ്ത യുവതിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതായി പരാതി; യുവാവ് അറസ്റ്റില്‍

 


കോട്ടയം: (www.kvartha.com 15.03.2022) പുനര്‍വിവാഹത്തിന് പരസ്യംചെയ്ത യുവതിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ജില്ലക്കാരനായ അയ്യപ്പദാസി(31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ ആദ്യവിവാഹം വേര്‍പെടുത്തിയ വകയില്‍ കിട്ടാനുള്ള ഒമ്പത് പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും കോടതി മുഖേന വാങ്ങിത്തരാമെന്നും ഇതിന്റെ ചെലവിലേക്കെന്ന് പറഞ്ഞ് ഒരുമാസം മുമ്പാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങിച്ചെടുത്തതെന്നും പരാതിയില്‍ പറയുന്നു.

കേസിന്റെ നടത്തിപ്പിനുള്ള ചെലവിനായി സ്വര്‍ണമാല കൂടി വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ യുവതിയുടെ പിതാവ് മണിമല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശേഷം യുവാവിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.

പുനര്‍വിവാഹത്തിന് പരസ്യംചെയ്ത യുവതിയില്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തതായി പരാതി; യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് സ്വര്‍ണമാല വാങ്ങാനെത്തുന്ന വിവരം പൊലീസിനെ അറിയിക്കുകയും വീട്ടിലെത്തിയ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ വിവാഹമോചിതരായ പല യുവതികളില്‍ നിന്നും ഇപ്രകാരം പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.

Keywords:  Kottayam, News, Kerala, Arrest, Arrested, Fraud, Cheating, Woman, Crime, Police, Gold, Complaint that gold stolen from woman; Young man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia