Complaint | 'ബാങ്ക് ജീവനക്കാരിയെന്ന വ്യാജേനെ വിളിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്'; യുവാവിന്റെ അകൗണ്ടില്‍ നിന്നും 2.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

 


കണ്ണൂര്‍: (KVARTHA) പൊതുമേഖലാ ബാങ്ക് ജീവനക്കാരി ആണെന്ന വ്യാജേന യുവാവിനെ വിളിച്ച് അകൗണ്ടില്‍ നിന്ന് 2,70,000 രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
                 
Complaint | 'ബാങ്ക് ജീവനക്കാരിയെന്ന വ്യാജേനെ വിളിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്'; യുവാവിന്റെ അകൗണ്ടില്‍ നിന്നും 2.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

പൊലീസ് പറയുന്നത് ഇങ്ങനെ: 'രൂപാലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ യുവാവിന്റെ നമ്പറിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ മെയ് 26-ന് ഉച്ചയോടെ വിളിക്കുകയായിരുന്നു . യുവാവിന് ഇന്‍ഡ്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും കാന്‍സല്‍ ചെയ്യണമെന്നും അവര്‍ പറഞ്ഞപ്പോള്‍ അവര്‍ നിര്‍ദേശിച്ച പ്രകാരം യുവാവിന്റെ ഫോണിലേക്ക് വന്ന ഒരു ഒ ടി പി അവര്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്നാണ് യുവാവിന് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത്.

അതിനു ശേഷം ആ സ്ത്രീ വീണ്ടും വിളിക്കുകയും നഷ്ടപ്പെട്ട തുക ക്ലിയര്‍ ചെയ്യുവാന്‍ ഒ ടി പി പറഞ്ഞു കൊടുക്കാന്‍ നിര്‍ദേശിച്ചതു പ്രകാരം യുവാവ് ഒ ടി പി പറഞ്ഞു കൊടുത്തു. പിന്നീട് അകൗണ്ടിലേക്ക് നഷ്ടപ്പെട്ട തുകയേക്കാള്‍ കൂടുതല്‍ തുക ക്രെഡിറ്റ് ആയി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോള്‍ അത് ഭാവിയില്‍ ഉപയോഗിക്കാനാണ് എന്ന് പറയുകയും ആ തുക ഇപ്പോള്‍ വെണ്ടെന്ന് പറഞ്ഞപ്പോള്‍ അത് ക്ലിയര്‍ ചെയ്യാന്‍ അടുത്ത ഒരു ഒ ടി പി കൂടി ആവശ്യപ്പെടുകയായിരുന്നു . തുടര്‍ന്നാണ് 2,70,000 രൂപ നഷ്ടമായത്. പിന്നീട് യുവാവ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു'.

Keywords: Crime, Police, Kerala News, Malayalam News, Kannur News, Crime News, Cyber Crime, Complaint that Rs 2.70 lakh stolen from young man's account.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia