മുഖത്ത് മുളകുപൊടി വിതറി 8 ലക്ഷം രൂപ കവര്‍ന്നതായി പരാതി; ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

 


തലശ്ശേരി: (www.kvartha.com 01.10.09.2021) മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി വാരാംവളപ്പില്‍ മുബാലിസിനെയാണ് (30) തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തത്. ജില്ല സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണമെടുക്കാന്‍ വന്നയാളുടെ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. 

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന യുവാവിനെ കേസന്വേഷണം നടത്തുകയായിരുന്ന എസ് ഐ അഖിലും സംഘവും വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 നവംബര്‍ 16ന് രാവിലെ തലശ്ശേരി പഴയ ബസ്‌സ്റ്റാന്‍ഡ് എം ജി റോഡിലാണ് സംഭവം. ധര്‍മടം ബ്രണ്ണന്‍ കോളജിന് സമീപം താമസക്കാരനായ റഫീഖിന്റെ പണമാണ് കവര്‍ന്നത്. 

മുഖത്ത് മുളകുപൊടി വിതറി 8 ലക്ഷം രൂപ കവര്‍ന്നതായി പരാതി; ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

Keywords:  Thalassery, News, Kerala, Robbery, Police, Crime, Arrest, Arrested, Bank, Complaint that Rs 8 lakh stolen by scattering chilli powder on face; Man arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia