കോഴിക്കോട് മെഡികല്‍ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി
Jan 19, 2022, 12:29 IST
കോഴിക്കോട്: (www.kvartha.com 19.01.2022) മെഡികല്‍ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനയാണ് തന്നെ മര്‍ദിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡികല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു സക്കീന.
അകത്തുള്ള മരുമകള്‍ക്ക് ചികിത്സാ രേഖകള്‍ കൈമാറാന്‍ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സുരക്ഷാ ജീവനക്കാരന്‍ സക്കീനയെ തള്ളി മാറ്റിയതെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും സക്കീന പറയുന്നു.

സെക്യൂരിറ്റി തന്നെ പിടിച്ച് തള്ളി. ഉടന്‍ താന്‍ വിഡിയോ എടുത്തു. തുടര്‍ന്ന് തന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി മുഖത്ത് മര്‍ദിച്ചു. വലത് വശത്ത് ഇപ്പോള്‍ ഭയങ്കര വേദനയാണ്. സുരക്ഷാ ജീവനക്കാരനെ ഇനി കണ്ടാലും തിരിച്ചറിയുമെന്നും ചോദിക്കാന്‍ പോയ മകനും മര്‍ദനമേറ്റതായും സക്കീന പറഞ്ഞു.
Keywords: Kozhikode, News, Kerala, Complaint, Woman, Medical College, Attack, Police, Treatment, Crime, Complaint that security attacked woman in Kozhikode medical college.
Keywords: Kozhikode, News, Kerala, Complaint, Woman, Medical College, Attack, Police, Treatment, Crime, Complaint that security attacked woman in Kozhikode medical college.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.