Theft | ഭാര്യയുടെ ചികിത്സയ്ക്കായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കള്‍ കവര്‍ന്നതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

 


ഇടുക്കി: (www.kvartha.com) ഭാര്യയുടെ ചികിത്സയ്ക്കായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കള്‍ കവര്‍ന്നതായി വയോധികന്റെ പരാതി. ഇടുക്കി ഉടുമ്പന്‍ചോല മുക്കുടില്‍ വെള്ളാടിയില്‍ രാഘവന്റെ (85) 53,000 രൂപയാണ് മോഷണം പോയത്. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് രാഘവന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തുടര്‍ ചികിത്സ ആവശ്യമായി വന്നതോടെ രാഘവന്‍ പശുവിനെ വില്‍ക്കുകയും ഇതിലൂടെ ലഭിച്ച 53,000 രൂപ വീട്ടിനുള്ളിലെ അലമാരയില്‍ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍, ശനിയാഴ്ച രാഘവന്‍ പാലുമായി സൊസൈറ്റിയില്‍ പോയി തിരികെ വരുന്ന സമയത്തിനിടെ പണം മോഷണം പോയെന്നും പരാതിയില്‍ പറയുന്നു.

Theft | ഭാര്യയുടെ ചികിത്സയ്ക്കായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കള്‍ കവര്‍ന്നതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു


ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും അഞ്ച് മണിക്കുമിടയ്ക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ ചോദ്യം ചെയ്തതായും സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു.

Keywords: Idukki, News, Kerala, Robbery, Crime, Police, Complaint, Treatment, theft, Complaint that thieves stole money that collected for treatment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia