Complaint | ദുര്‍മന്ത്രവാദം നടത്തി 55 പവന്‍ സ്വര്‍ണം യുവതി കവര്‍ന്നതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Dec 11, 2022, 12:45 IST
നേമം: (www.kvartha.com) ദുര്‍മന്ത്രവാദം നടത്തി 55 പവന്‍ സ്വര്‍ണം യുവതി കവര്‍ന്നതായി പരാതി. വെള്ളായണി സ്വദേശി വിശ്വംഭരന്റെയും മക്കളുടെയും സ്വര്‍ണമാണ് വിദ്യ എന്ന യുവതി കവര്‍ന്നതെന്നാണ് പരാതിയില്‍ പറയുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേമം പൊലീസ് അന്വേഷണമാരംഭിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുടുംബത്തില്‍ അടിക്കടി അഞ്ചുമരണങ്ങള്‍ ഉണ്ടായപ്പോഴാണ് വിശ്വംഭരനും മക്കളും തെറ്റിയോട് ദേവിയെന്ന് വിളിപ്പേരുള്ള ആള്‍ദൈവത്തിന് മുന്നിലെത്തിയത്. ആള്‍ദൈവമായ വിദ്യയും നാലംഗസംഘവും കഴിഞ്ഞവര്‍ഷം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി. പകലും രാത്രിയിലും പൂജകള്‍ നടത്തി.
സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ വെച്ച് പൂട്ടി. മന്ത്രവാദിയല്ലാതെ ആരും തുറക്കരുതെന്നും വിലക്കി. തുറന്നാല്‍ കരിനാഗം കടിക്കുമെന്ന് വീട്ടുകാരെ ഭയപ്പെടുത്തി. ഇടക്ക് വിദ്യ എത്തി അലമാര തുറന്ന് പൂജ നടത്തി മടങ്ങുകയായിരുന്നു പതിവെന്ന് പരാതിയില്‍ പറയുന്നു. ബന്ധുവിന്റെ കല്യാണ ആവശ്യത്തിന് അലമാര തുറന്ന് സ്വര്‍ണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ശാപം കഴിഞ്ഞില്ല പൂജ തുടരണമെന്നായിരുന്നു മന്ത്രവാദിനിയുടെ നിര്‍ദേശം. ഒടുവില്‍ വീട്ടുകാര്‍ ബലംപ്രയോഗിച്ച് അലമാര തുറന്നപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടമായത് അറിഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: News, Kerala, Police, Complaint, Gold, Woman, Crime, Fraud, Complaint that woman stole 55 lakhs of gold.
Keywords: News, Kerala, Police, Complaint, Gold, Woman, Crime, Fraud, Complaint that woman stole 55 lakhs of gold.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.