Killed | 'ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുട്ടിക്ക് അച്ഛന്റെ ഛായയാണെന്ന് പറയുന്നു; 3 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്നു'; അമ്മ അറസ്റ്റില്‍
Mar 23, 2023, 14:35 IST
മുംബൈ: (www.kvartha.com) മൂന്ന് മാസം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ കൊന്ന അമ്മയെ അറസ്റ്റ് ചെയ്തായി പൊലീസ്. മഹാരാഷ്ട്രയിലെ നാസികിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാന്‍ അച്ഛന്റെ ഛായ തോന്നുന്നുവെന്ന് പറയുന്നതിനാലാണ് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ബുധനാഴ്ച വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗംഗാപൂര്‍ ശിവാര്‍ പ്രദേശത്തെ താമസക്കാരിയായ സ്ത്രീയാണ് കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഒരു സ്ത്രീ അവരുടെ വീട്ടില്‍ കയറി വന്നു. ശേഷം, രാസവസ്തുക്കള്‍ ഉപയോഗിച്ച് അവളെ അബോധാവസ്ഥയിലാക്കി മകളുടെ കഴുത്ത് അറുത്തുവെന്നായിരുന്നു യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, സ്ത്രീയുടെയും ബന്ധുക്കളുടെയും മൊഴിയിലെ വൈരുധ്യം പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മറ്റൊരു സ്ത്രീ സംഭവ സ്ഥലത്ത് എത്തിയതിന് യാതൊരു തെളിവുകളും ഇല്ലെന്ന് പിന്നാലെ കണ്ടെത്തി.
പിന്നാലെ, യുവതിയെ കാര്യമായി ചോദ്യം ചെയ്യാന്‍ തന്നെ പൊലീസ് തീരുമാനിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ യുവതി താന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസിനോട് തുറന്ന് സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ഥിരമായി കുട്ടിയെ കാണാന്‍ ഭര്‍ത്താവിനെ പോലെ തന്നെ ഇരിക്കുന്നുവെന്ന് പറയാറുണ്ടായിരുന്നുവെന്നും അതിനാലാണ് കുഞ്ഞിനെ കൊല്ലാന്‍ താന്‍ തീരുമാനിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, Crime, Mumbai, Arrested, Local-News, Police, Cops: Nashik woman confesses to killing infant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.