Shot | 'ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തി സിനിമാ സ്‌റ്റൈലില്‍ മുങ്ങാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതികളെ മുട്ടിന് താഴെ വെടിവച്ചിട്ട് ഇന്‍സ്‌പെക്ടര്‍'; 5 പേര്‍ ചികിത്സയില്‍

 




ചെന്നൈ: (www.kvartha.com) മോഷണക്കേസ് പ്രതികളില്‍ നിന്ന് തൊണ്ടിമുതലായ ആഭരണങ്ങള്‍ പിടിച്ചെടുക്കാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് വെടിവച്ചു വീഴ്ത്തിയതായി റിപോര്‍ട്. തിരുച്ചിറപ്പള്ളിയിലാണ് സിനിമാ തിരക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വണ്ണാരപ്പേട്ട പുത്തൂര്‍ എംജിആര്‍ നഗറിലെ ദുരൈസാമി (ദുരൈ 40), സഹോദരന്‍ സോമസുന്ദരം (സോമു 38) എന്നിവരാണ് പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വരയ്യൂരിലെ വീട്ടില്‍ നിന്ന് 30 പവനും 5 ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ ദുരൈസാമിക്കും സോമസുന്ദരത്തിനും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിങ്കളാഴ്ച പുലര്‍ചെ ഇവരെ അറസ്റ്റ് ചെയ്ത് മോഷണവസ്തുക്കള്‍ കണ്ടെത്താന്‍ കൊണ്ടുപോയി. സമീപത്തെ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ പ്രതികള്‍ അപ്രതീക്ഷിതമായി പൊലീസുകാരെ അക്രമിക്കുകയായിരുന്നു.

Shot | 'ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തി സിനിമാ സ്‌റ്റൈലില്‍ മുങ്ങാന്‍ ശ്രമിച്ച മോഷണക്കേസ് പ്രതികളെ മുട്ടിന് താഴെ വെടിവച്ചിട്ട് ഇന്‍സ്‌പെക്ടര്‍'; 5 പേര്‍ ചികിത്സയില്‍


ദുരൈ പെട്ടെന്ന് പൊലീസ് ഡ്രൈവര്‍ ചന്ദ്രശേഖറിന്റെ കഴുത്തില്‍ പിടിച്ച് ജീപിന്റെ സ്റ്റീയറിങ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് വശത്തെ കമ്പിവേലിയില്‍ ഇടിച്ചു. ഇതോടെ ഇവരില്‍നിന്ന് പിടിച്ചെടുത്ത് ജീപില്‍ സൂക്ഷിച്ചിരുന്ന വടിവാളും കത്തിയുമായി ദുരൈയും സോമുവും ഓടി രക്ഷപ്പെട്ടു. ഇതുകണ്ട് ഇന്‍സ്‌പെക്ടര്‍ മോഹന്‍ ആകാശത്തേക്ക് ഒരു റൗന്‍ഡ് വെടിവച്ചെങ്കിലും മോഷ്ടാക്കള്‍ നിന്നില്ല. 

ഇവരെ തടയാന്‍ ശ്രമിച്ച രണ്ട് പൊലീസുകാരെ വെട്ടിവീഴ്ത്തിയതോടെയാണ് ഇന്‍സ്‌പെക്ടര്‍ പ്രതികളുടെ കാല്‍മുട്ടിന് താഴെ വെടിയുതിര്‍ത്തത്. പരുക്കേറ്റ പ്രതികളും ഒരു ഇന്‍സ്‌പെക്ടറും രണ്ട് പൊലീസുകാരും ഉള്‍പെടെ അഞ്ച് പേര്‍ ചികിത്സയിലാണ്. ദുരൈക്കെതിരെ 64 കേസുകളും സോമുവിനെതിരെ 21 കേസുകളുമുണ്ടെന്ന് കമിഷനര്‍ പറഞ്ഞു.

Keywords:  News,National,India,chennai,Police men,Police, Accused,Crime, Injured,attack, theft,Case, Cops open fire at raiders who tried to escape from police van in Trichy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia