Arrested | മകനെ മാതാപിതാക്കള്‍ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പരാതി; അറസ്റ്റ്

 


വാഷിങ്ടന്‍: (www.kvartha.com) മകനെ മാതാപിതാക്കള്‍ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പരാതി. മൂന്നുവയസുകാരനാണ് ക്രൂര പീഡനത്തിനിരയായത്. അമേരികയിലെ ലൂസിയാനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 

പൊലീസ് പറയുന്നത്: പിഞ്ചുകുഞ്ഞിനെ മുഖത്തുള്‍പെടെ സ്ഥിരമായി മര്‍ദിച്ചിരുന്ന മാതാപിതാക്കള്‍ വിലകൂടിയ മേയ്കപ് ഇടുവിച്ച് മര്‍ദനമേറ്റ പാടുകള്‍ മറച്ചാണ് കുഞ്ഞിനെ നഴ്സറി സ്‌കൂളില്‍ വിട്ടിരുന്നത്. ലൂസിയാനയിലെ ലാഫോര്‍ചെ പാരിഷിലെ റേ മാതര്‍നെ, ആംബര്‍ ഡോയ്റോണ്‍ എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചത്. 

കഴിഞ്ഞ ദിവസം കണ്ണിന് ചുറ്റും മര്‍ദനമേറ്റ കുട്ടി വല്ലാതെ മേയ്കപ് അണിഞ്ഞ് വന്നതാണ് സ്‌കൂള്‍ അധികൃതരില്‍ സംശയമുണ്ടാക്കിയത്. മേയ്കപ് മായ്ച്ച് നോക്കിയ സ്‌കൂള്‍ അധികൃതരാണ് കുട്ടിയുടെ കണ്ണിന് ചുറ്റും പാടുകള്‍ കണ്ട് പൊലീസിനെ വിവരമറിയിച്ചത്.

കുട്ടിയുടെ കഴുത്തിലും കൈകളിലും സമാനമായ പാടുകളുണ്ടായിരുന്നു. അതെല്ലാം മേയ്കപ്പിട്ട് മറയ്ക്കുകയായിരുന്നെന്നും പിന്നീട് തെളിയുകയായിരുന്നു. ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Arrested | മകനെ മാതാപിതാക്കള്‍ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായി പരാതി; അറസ്റ്റ്


Keywords:  News, World-News, World, Crime, Crime-News, America, Washington, Assaulted, Son, Parents, Arrested, Accused, Police, School, Child, Attacked, Couple arrested after 3-year-old went to school with makeup covering wound.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia