പാലക്കാട് ദമ്പതികളുടെ മരണം കൊലപാതകമെന്ന് പൊലീസ്; മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം
Jan 10, 2022, 12:18 IST
പാലക്കാട്: (www.kvartha.com 10.01.2022) ഓത്തൂര്ക്കാട് ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതീക്ഷ നഗറിലെ ചന്ദ്രന്, ദേവി എന്നിവരെയാണ് വീടിന്റെ രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീടനാശിനിയുടെ കുപ്പിയും മുറിയില്‍ നിന്ന് കിട്ടിയതായി പൊലീസ് പറഞ്ഞു.
ഭാര്യയുടെ കഴുത്തില്‍ രക്തക്കറയുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. എറണാകുളത്തുള്ള മകന് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെയും വീടിന്റെ രണ്ട് മുറികളില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നും മകന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. കാണാതായ മകന് ആര്‍ടിപിആര്‍ എടുത്തിരിക്കുന്ന ഫലം എറണാകുളത്തെ സഹോദരന്റെ ഫോണിലേക്ക് വന്നിട്ടുണ്ട്. ഇയാള്‍ ബെംഗ്ളൂറിലേക്ക് കടന്നതായാണ് സംശയം. വീട്ടില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ പരിശോധനയും നടക്കുകയാണ്. ഇതിന്റെ ഫലം വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Palakkad, News, Kerala, Found Dead, House, Crime, Police, Death, Couple, RTPCR, Son, Couple Found Dead inside the house in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.