പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി നല്കി ഭാര്യാ പിതാവിനും ഭാര്യയുടെ സഹോദര പുത്രിക്കും നല്കി കൊലപ്പെടുത്തി; കവര്‍ച്ചാ പരമ്പരയ്ക്കൊടുവില്‍ കൊടും കുറ്റവാളിയെ കുടുക്കി പോലീസ്
Dec 2, 2019, 13:18 IST
ചെന്നൈ: (www.kvartha.com 02.12.2019) പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി നല്കി ഭാര്യാ പിതാവിനും ഭാര്യയുടെ സഹോദര പുത്രിക്കും നല്കി കൊലപ്പെടുത്തിയ കൊടും കുറ്റവാളി നിരവധി കവര്‍ച്ചാ പരമ്പരയ്ക്കൊടുവില്‍ പോലീസ് പിടിയില്‍. തമിഴ്നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന് (54) ആണ് ഒടുവില്‍ പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിലായി 60 കവര്‍ച്ചകള്‍ നടത്തിയ പ്രതിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. വില്ലുപുരത്തു നിന്നും 450 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് തൃശൂര്‍ അടക്കമുള്ള ജില്ലകളിലെത്തി മോഷണം നടത്തിയ ശേഷം മടങ്ങുകയാണ് ഇയാളുടെ പതിവ്.
2002ല്‍ സയനൈഡ് കൊലക്കേസില്‍ അറസ്റ്റിലായ ശരവണന് ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങി 15 മാസത്തിനകമാണ് 60 മോഷണങ്ങള്‍ നടത്തിയത്. നേരത്തെ ശിക്ഷയ്ക്കിടെ രണ്ട് വര്‍ഷത്തിന് ശേഷം പരോളിനിറങ്ങിയപ്പോള്‍ പാലക്കാട്ട് മാത്രം 15 പ്രാവശ്യം മോഷണം നടത്തി. എന്നാല്‍, തെളിവുകളൊന്നും ശേഷിപ്പിക്കാതെ രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ കേസുകളില്‍ പ്രതിയായില്ല.
ജീവപര്യന്തം ശിക്ഷയ്ക്കൊടുവില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കടലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മോചിതനായി. എംജിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ജയില്‍മോചനം. പിന്നീട് കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍മാക്കറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തി.
മുടിക്കോട്, പേരാമംഗലം, വിയ്യൂര്‍, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ എന്നിവിടങ്ങളിലായി 15 ക്ഷേത്രങ്ങളില്‍ മോഷണം നടത്തി. പാലക്കാടും തൃശൂരിലും കടകളിലും സ്കൂളുകളിലും പലപ്രാവശ്യം മോഷണം നടത്തി. കുന്നംകുളത്തുള്ള മൊബൈല്‍ കടയില്‍ നിന്നും ഒന്നരലക്ഷം രൂപ കവര്‍ന്നു. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
കമ്മിഷണര്‍ ജി എച്ച് യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് എസിപി ശ്രീനിവാസ്, കുന്നംകുളം സിഐ കെ ജി സുരേഷ്, എസ് ഐ എം വി ജോര്‍ജ്, സിറ്റി ക്രൈം ബ്രാഞ്ച് എസ് ഐമാരായ ടി ആര് ഗ്ലാഡ്സ്റ്റണ്, എന്‍ ജി സുവൃതകുമാര്‍, പി എം റാഫി, എ എസ് ഐമാരായ കെ ഗോപാലകൃഷ്ണന്, പി രാഗേഷ്, കെ എം വര്‍ഗീസ്, സി പി ഒമാരായ ടി വി ജീവന്, പി കെ പഴനിസ്വാമി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഭാര്യയുടെ കുടുംബത്തോടുള്ള വിരോധം തീര്‍ക്കാന്‍ ശരവണന് കണ്ടെത്തിയ മാര്‍ഗമായിരുന്നു സയനൈഡ്. സ്വര്‍ണപ്പണിക്കാരനായതിനാല്‍ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നല്കി.
ഭാര്യാപിതാവും പതിമൂന്നുകാരിയായ പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. 2001 ഓഗസ്റ്റ് 30ന് ആയിരുന്നു സംഭവം. എന്നാല്‍ സംഭവത്തില്‍ ആദ്യമൊന്നും ശരവണനെ പോലീസ് സംശയിച്ചിരുന്നില്ല. പ്രതി നാടുവിട്ടുപോയതോടെയാണ് സംശയം ഉടലെടുത്തത്. എട്ടു മാസത്തിനു ശേഷം അറസ്റ്റിലായി. സ്വര്‍ണപ്പണിക്കു കരുതിവച്ചിരുന്ന സയനൈഡാണ് ഉപയോഗിച്ചതെന്ന് ഇയാള്‍ പിന്നീടു പോലീസിനോട് തുറന്നു പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cyanide murder accused Saravanan arrested,Chennai, News, Murder, Crime, Criminal Case, Robbery, Arrested, Local-News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.