Cyber Crime | കണ്ണൂരില്‍ സൈബര്‍ തട്ടിപ്പ്: കസ്റ്റംസ് ചമഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
ഏഴോം നരിക്കോട് സ്വദേശിയായ കെ എന്‍ അനില്‍ എന്നയാളാണ് തട്ടിപ്പിനിരയായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്.
കണ്ണൂര്‍: (KVARTHA) വാട്‌സ്ആപ്് കോള്‍ [WhatsApp call] വഴി കസ്റ്റംസ് [Customs] ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ട് വിളിച്ച തട്ടിപ്പുകാര്‍ ഒരു വ്യക്തിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഈ സംഭവത്തില്‍ പൊലീസ് കേസ് [case] രജിസ്റ്റര്‍ ചെയ്തു. ഏഴോം നരിക്കോട് സ്വദേശിയായ കെ എന്‍ അനില്‍ എന്നയാളാണ് തട്ടിപ്പിനിരയായത്.
ഇക്കഴിഞ്ഞ 20 ന് രാവിലെ 9 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പ്രതികള്‍, ഡെല്‍ഹി കസ്റ്റംസില്‍ നിന്നാണെന്ന് പറഞ്ഞ് അനിലിനെ വിളിച്ച് അയാളുടെ പാര്‍സലില്‍ വ്യാജ പാസ്‌പോര്‍ടുകള്‍ [fake passports] ഉണ്ടെന്നും, സിബിഐ [CBI] അന്വേഷണം നടക്കുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുകയും പരാതിക്കാരന്റെ ബാങ്ക് അകൗണ്ടിലൂടെ കോടികളുടെ പണമിടപാട് നടന്നതായും ഈ ബാങ്ക് അകൗണ്ട് [bank account] ലീഗല്‍ ആക്കാന്‍ പണം ആവശ്യമാണെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഈ സംഭവം സൈബര്‍ തട്ടിപ്പിന്റെ [cyber fraud] ഗൗരവം വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ [social media] വ്യാപകമായി പ്രചരിക്കുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.