Cybercrime | സിബിഐ ചമഞ്ഞ് 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികൾ അറസ്റ്റിൽ
● പണം തട്ടിയെടുത്തത് ഓഗസ്റ്റ് ആറു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ പല തവണയായി.
● ഏറണാകുളം ജില്ലയിൽ വച്ചായിരുന്നു അറസ്റ്റ്.
കണ്ണൂർ: (KVARTHA) സിബിഐ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് കണ്ണൂർചാലാട് സ്വദേശിയായ പ്രവാസിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. തൃശൂർ സ്വദേശിയായ ജിതിൻ ദാസ് (20) ആലപ്പുഴ സ്വദേശിയായ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരാണ് പിടിയിലായത്. എസിപി ടികെ രത്നകുമാറിന്റെ നിർദ്ദേശപ്രകാശം അന്വേഷണ ഉദ്യോഗസ്ഥനായ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരനെ ഓൺലൈൻ വീഡിയോ കോൾ വഴിവെർച്ച്വൽ അറസ്റ്റ് നടത്തിയതായി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. അനധികൃത കള്ളപ്പണം ഇടപാട്, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ആരോപിച്ചായിരുന്നു ഭീഷണി. ഓഗസ്റ്റ് ആറു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിൽ പല തവണയായി പണം തട്ടിയെടുത്തു. പരാതിക്കാരനായ ചാലാട് സ്വദേശിക്ക് 12,91000 രൂപയാണ് നഷ്ടമായത്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടികൂടിയത്. ഏറണാകുളം ജില്ലയിൽ വച്ചായിരുന്നു അറസ്റ്റ്. കണ്ണൂർ കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
#CBIfraud #KeralaNews #Cybercrime #FraudAlert #OnlineSafety #Arrest