Abuse | '101 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു'; കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്
Nov 6, 2022, 17:09 IST
ലന്‍ഡന്‍: (www.kvartha.com) കൊലക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പ്രതി നടത്തിയ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസ്. 101 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് ബ്രിടനില്‍ രണ്ട് സ്ത്രീകളെ കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ബ്രിടനിലെ കിഴക്കന്‍ സസെക്സിലെ ആശുപത്രിയില്‍ ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന ഡേവിഡ് ഫുള്ളര്‍(68) ആണ് വ്യാഴാഴ്ച ക്രോയ്ഡന്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കുറ്റസമ്മതം നടത്തിയത്. വെന്‍ഡി നെല്‍(25), കരോലിന്‍ പിയേഴ്‌സ്( 20) എന്നിവരെ കൊലപ്പെടുത്തിയതിനും 78 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ദുരുപയോഗം ചെയ്തതിനുമാണ് ഫുള്ളര്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.
2008നും 2020നുമിടയിലാണ് കുറ്റകൃത്യം നടന്നത്. സ്ഥിരമായി രാത്രി ഷിഫ്റ്റുകള്‍ ചോദിച്ചുവാങ്ങിയിരുന്ന ഫുള്ളര്‍, രാത്രികളിലാണ് ഹീനകൃത്യം ചെയ്തിരുന്നതെന്നും 23 സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി ലൈംഗികമായി ദുരുപയോഗിച്ചുവെന്ന് കഴിഞ്ഞദിവസം പ്രതി കോടതിയില്‍ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിനും ഇതിന്റെ ദൃശ്യങ്ങള്‍ സൂക്ഷിച്ചതിനും പ്രത്യേക ശിക്ഷയനുഭവിക്കേണ്ടി വരും. ഡിസംബര്‍ അഞ്ചിനാണ് കേസില്‍ കോടതി വിധി പറയുക. ഹീനകൃത്യം ക്യാമറയില്‍ പകര്‍ത്തി പ്രതി സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.