Dangerous apps | ഈ 50 ആപുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? ഏറ്റവും അപകടകരം, നിങ്ങളറിയാതെ വിവരങ്ങള്‍ ചോര്‍ത്തും; ഡിലീറ്റ് ചെയ്യാന്‍ വൈകേണ്ട

 


ന്യൂയോര്‍ക്: (www.kvartha.com) ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപുകളില്‍ നിന്ന് അപകടകരമായ ആപുകളെ തടയാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇതൊന്നും ഗൗനിക്കാറില്ല. അടുത്തിടെ, Zscaler's ThreatLabz-ലെ സൈബര്‍ സുരക്ഷാ ഗവേഷകര്‍ അപകടകരമായ ചില ആപുകള്‍ കണ്ടെത്തി. ഈ ക്ഷുദ്ര ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ, സൈബര്‍ തട്ടിപ്പുകാര്‍ക്ക് ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനും അവരുടെ സാമൂഹ്യ മാധ്യമ അകൗണ്ടുകളിലേക്ക് കടന്നുചെല്ലാനും എസ് എം എസ് ആക്സസ് ചെയ്യാനും ഉടമ അറിയാതെ പ്രീമിയം സേവനങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യാനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
                    
Dangerous apps | ഈ 50 ആപുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? ഏറ്റവും അപകടകരം, നിങ്ങളറിയാതെ വിവരങ്ങള്‍ ചോര്‍ത്തും; ഡിലീറ്റ് ചെയ്യാന്‍ വൈകേണ്ട

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത്തരം നിരോധിത അപകടകരമായ 50 ആപുകള്‍ ഉണ്ട്. ഇവ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുക. ഗവേഷകര്‍ ഗൂഗിളിലേക്ക് വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ കംപനി ഈ ആപുകള്‍ പരിശോധിച്ച് ഉടനടി നിരോധിച്ചു. എന്നാല്‍ നിരോധനത്തിന് മുമ്പ് ഈ ആപുകള്‍ മൂന്ന് ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ജനപ്രിയ ആപുകളെ ബാധിക്കുകയും ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ ഫോണിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന 'ഫ്‌ലീസ് വെയര്‍ (Fleeceware) മാല്‍വെയര്‍ ആണ് ഈ ആപുകളിലുള്ളത്. ഈ മാല്‍വെയര്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഓണ്‍ലൈനായി പണമടച്ചുള്ള സേവനങ്ങള്‍ സബ്സ്‌ക്രൈബുചെയ്യുന്നു. ഇതിന് ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സ്വയമേവ ക്ലിക് ചെയ്യാനും കഴിയും. ഈ ക്ഷുദ്രവെയറിന്റെ ഏറ്റവും അപകടകരമായ കാര്യം, പേയ്മെന്റ് രഹസ്യമായി അംഗീകരിക്കുന്നതിന് നിങ്ങളുടെ എസ് എം എസില്‍ നിന്നുള്ള OTP വായിക്കാനും ഇതിന് കഴിയും എന്നതാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് വരെ പണം നഷ്ടമായത് കണ്ടെത്താനാകില്ലെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അപകടകരമായ ആപുകള്‍ ഇവ

Simple Note Scanner
Universal PDF Scanner
Private Messenger
Premium SMS
Smart Messages
Text Emoji SMS
Blood Pressure Checker
Funny Keyboard
Memory Silent Camera
Custom Themed Keyboard
Light Messages
Themes Photo Keyboard
Send SMS
Themes Chat Messenger
Instant Messenger
Cool Keyboard
Fonts Emoji Keyboard
Mini PDF Scanner
Smart SMS Messages
Creative Emoji Keyboard
Fancy SMS
Fonts Emoji Keyboard i
keyboards personal Message
Funny Emoji Message
Magic Photo Editor
Professional Messages
All Photo Translator
Chat SMS
Smile Emoji
Wow Translator
All Language Translate
Cool Messages
Blood Pressure Diary
Chat Text SMS
Hi Text SMS
Emoji Theme Keyboard
iMessager
Camera Translator
Come Messages
Painting Photo Editor
Rich Theme Message
Quick Talk Message
Advanced SMS
Professional Messenger
Classic Game Messenger
Style Message
Private Game Messages
Timestamp Camera
Social Message
Text SMS

Keywords:  Latest-News, World, Top-Headlines, Application, Mobile Phone, Fraud, Cyber Crime, Crime, Google, Alerts, Warning, Android Phone, Dangerous apps, Delete these dangerous Android phone apps now.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia