25 ലക്ഷം ലോണെടുത്തത് തിരിച്ചടച്ചില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം റോഡിലുപേക്ഷിച്ചു

 


ഡെൽഹി: (www.kvartha.com 04.08.2021) ലോണെടുത്ത തുക തിരിച്ചടയ്ക്കാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സോനിപതിലെ റോഡ് സൈഡിൽ നിന്നുമാണ് ഗൗതം കോഹ്ലിയുടെ (39) മൃതദേഹം കണ്ടെത്തിയത്. വട്ടിപലിശയ്ക്ക് പണം നൽകിയ മനോജിനെയും കൂട്ടാളിയെയും പൊലീസ് തിരയുകയാണ്. ഇതുവരെ നടന്ന അന്വേഷണത്തിൽ കൊലപാതകത്തിൽ  മനോജിന് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.  

25 ലക്ഷം ലോണെടുത്തത് തിരിച്ചടച്ചില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം റോഡിലുപേക്ഷിച്ചു

ഗൗതമിന്റെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.  തുടർന്ന് നടന്ന അന്വേഷണത്തിൽ സോനിപതിലെ റോഡിൽ നിന്നും ഗൗതമിന്റെ മൃതദേഹം കണ്ടെത്തി. ആറോളം വെടിയുണ്ടകൾ മൃതദേഹത്തിലുണ്ടായിരുന്നു. 

ഹരിനഗറിലെ ഒരു ഹോട്ടലിലാണ് ഗൗതമിനെ അവസാനമായി കണ്ടത്. ഇവിടുന്ന് രാത്രി 10.30 ഓടെ ഗൗതം വണ്ടിയിൽ കയറി പോകുന്നത് കണ്ടവരുണ്ട്. പുലർച്ചെ 5 മണിക്ക് സോനിപതിന് സമീപത്ത് ഗൗതം ഉണ്ടായിരുന്നതായി മൊബൈൽ ലൊക്കേഷനിൽ നിന്നും കണ്ടെത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതി മനോജിന്റെ സഹായി മുകേഷ് ചോപ്രയെ കണ്ടെത്തിയതോടെയാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കുന്നത്. 

ചോപ്രയെ ചോദ്യം ചെയ്തതിൽ നിന്നും ഗൗതമിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ ഗൗതമിന്റെ തട്ടിക്കൊണ്ടുപോയി സോനിപതിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. 25 ലക്ഷം രൂപയാണ് ഗൗതം മനോജിന് നിന്നും വാങ്ങിയത്. 20 ശതമായിരുന്നു പലിശ. പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് കൊലപാതകം നടന്നത്. പ്രതി മനോജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

SUMMARY: DCP (West) Urvija Goel said Chandra Prakash Kohli from Subhash Nagar reported to the local cops on July 30 afternoon that Sonipat police had told him that his son had been found shot dead on Kharkhoda-Bahadurgarh main road. There were six bullet marks on the body.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia