ഭീതി ഒഴിയാതെ ഡെല്‍ഹി; സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി; കലാപവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത് 48 കേസുകള്‍; മരിച്ചവരുടെ കുടുംബത്തിന് ഡെല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; പരിക്കേറ്റവരുടെ ചികിത്സാ ചെലവും വഹിക്കും
Feb 28, 2020, 10:59 IST
ന്യൂഡെല്‍ഹി: (www.kvartha.com 28.02.2020) കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കിഴക്കന്‍ ഡെല്‍ഹിയില്‍ നടന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. പരിക്കേറ്റ ഇരുന്നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കേന്ദ്രസേനയും ഡെല്‍ഹി പൊലീസും ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേമാക്കിയതിനാല് പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചാന്ദ്ബാഗ്, ശിവവിഹാര്‍, ബ്രിജ്പുരി മേഖലകളില്‍ ബുധനാഴ്ച രാത്രി കടകള്‍ക്കും വാഹനങ്ങള്‍ക്കും രണ്ടു സ്കൂളുകള്‍ക്കും അക്രമികള്‍ തീയിട്ടു. പ്രദേശത്തെ മസ്ജിദിനുനേരെയും അക്രമമുണ്ടായി. മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ വിട്ടുകിട്ടാനായി ആശുപത്രികള്‍ക്കു മുന്നില്‍ വരിനിന്ന കാഴ്ചകളും ഉണ്ടായി.
അതിനിടെ മരിച്ചവരുടെ കുടുംബത്തിന് ഡെല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസ ധനം നല്‍കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
കലാപവുമായി ബന്ധപ്പെട്ട് ഡെല്‍ഹി പൊലീസ് 48 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ നേതൃത്വം നല്കുന്ന രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് കേസുകള്‍ കൈമാറും. ആയിരത്തോളം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഡെല്‍ഹി പൊലീസ് പറഞ്ഞു.
ഇതുവരെ 106 പേരെ അറസ്റ്റു ചെയ്തു. 50 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരില്‍ പലരും പ്രദേശവാസികളാണെന്ന് പൊലീസ് പറയുന്നു. പുറത്തു നിന്നുള്ളവര്‍ അക്രമം നടത്തിയെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍.
Keywords: Delhi violence | Death toll rises to 38 as national capital limps to normalcy, New Delhi, News, Clash, Trending, Religion, Politics, Police, Crime, Criminal Case, Dead Body, Injured, Treatment, Hospital, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.