Family gets emotional | 'കൊന്നുതള്ളിയിട്ടും മതിയായില്ലേ'; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരനിര്‍ഭരമായി ധീരജിന്റെ കുടുംബം
Jul 2, 2022, 22:42 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല ഏര്‍പെടുത്തിയ സഹായധനം സ്വീകരിക്കാനെത്തിയ ധീരജിന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാര നിര്‍ഭരമായി പ്രതികരിച്ചു. മകനെ കൊന്നു തള്ളിയിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അപമാനിക്കുകയാണെന്ന് ധീരജിന്റെ അച്ഛനും അമ്മയും കണ്ണീരോടെ പറഞ്ഞു. കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും തുടര്‍ചയായി അപമാനിക്കുന്നുവെന്നും മകന് നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന മനസിലാക്കുന്നില്ലെന്നും പിതാവ് രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
'പ്രതിഷേധിച്ച എസ്എഫ്ഐ പിള്ളേര്‍ക്ക് ധീരജിന്റെ അനുഭവമാണുണ്ടാവുകയെന്നാണ് കഴിഞ്ഞ ദിവസം ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു പറഞ്ഞത്. ധീരജ് കള്ളും കഞ്ചാവുമടിച്ച് നടക്കുന്നവനാണെന്നും പറഞ്ഞു. സഹിക്കാവുന്നതിലുമപ്പുറമാണിത്. ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കും', അവര്‍ പറഞ്ഞു.
'ഒരു ആശ്വാസവാക്ക് പോലും പറയാത്ത ഇവര്‍ വീണ്ടും ധീരജിനെ കൊല്ലാക്കൊല ചെയ്യുകയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞത് ഇരന്നുവാങ്ങിയ മരണമെന്നല്ലേയെന്നാണ്, അതിന്റെ അര്‍ഥം എന്താ അവര്‍ തന്നെ കൊന്നുവെന്നല്ലേ. സഹിക്കാനാവാത്തുകൊണ്ടാണ് ഇപ്പോള്‍ ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടി വന്നത്', രാജേന്ദ്രന് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും മക്കള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍ ഇങ്ങനെ പറയുമോയെന്ന് ധീരജിന്റെ അമ്മ പുഷ്കലയും നിറകണ്ണുകളോടെ ചോദിച്ചു.
ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന് കഴിഞ്ഞ ജനുവരി പത്തിനാണ് കൊല്ലപ്പെട്ടത്. കെ എസ് യു - യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്നാണ് കേസ്.

Keywords: Latest-News, Kerala, Kannur, Top-Headlines, Family, University, Congress, Political party, K.Sudhakaran, KPCC, SFI, Student, Crime, Dheeraj's family gets emotional in front of media.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.