Booked | മലപ്പുറത്ത് ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ കേസെടുത്തു; തുടര്‍നടപടി ഉണ്ടാവുമെന്ന് മന്ത്രി ആര്‍ ബിന്ദു

 
Differently-abled youth assaulted in Malappuram, Electric Scooter, Electric Scooter, Minister, R Bindu, Probe
Differently-abled youth assaulted in Malappuram, Electric Scooter, Electric Scooter, Minister, R Bindu, Probe


പരുക്കേറ്റ യുവാവ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

മലപ്പുറം: (KVARTHA) എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ എടക്കര പൊലീസ് കേസെടുത്തതായി മന്ത്രി ആര്‍ ബിന്ദു. ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപോര്‍ട് നല്‍കാന്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രഥമവിവര റിപോര്‍ട് പ്രകാരം ഇലക്ട്രിക് സ്‌കൂടര്‍ ചാര്‍ജ് കഴിഞ്ഞ് സഹായം തേടി എത്തിയപ്പോഴാണ് ജിതിന് ഒന്നിലേറെ തവണയായി മര്‍ദനമേറ്റത്. ഭിന്നശേഷിത്വത്തോടുള്ള അജ്ഞതയാണോ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് റിപോര്‍ട് ലഭിച്ചയുടനെ മറ്റു നടപടികള്‍ കൈക്കൊള്ളുന്നതും ആലോചിക്കും. ജിതിനും അവന്റെ കുടുംബത്തിനും നീതി ലഭിക്കുന്നത് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

എടക്കര മധുരകറിയന്‍ ജിബിനാണ് (24) മര്‍ദനമേറ്റത്. ഇലക്ട്രിക് സ്‌കൂടര്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വീട്ടില്‍ കയറിയതിന്റെ പേരിലാണ് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതെന്ന് ജിബിന്റെ പിതാവ് അലവിക്കുട്ടി ആരോപിച്ചു. വീടും മര്‍ദിച്ചവരെയും കണ്ടാല്‍ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു. സ്‌കൂടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. ഇതോടെ ജിബിന്‍ ചാര്‍ജ് ചെയ്യാന്‍ സ്ഥലം അന്വേഷിക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്തെ വീട്ടില്‍ ഇലക്ട്രിക് സ്‌കൂടറുണ്ടെന്നും അവിടെ അന്വേഷിച്ചാല്‍ മതിയെന്നും സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജിബിന്‍ പ്രസ്തുത വീട്ടിലെത്തിയതെന്ന് അലവിക്കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ജിബിന്‍ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. 

മര്‍ദനത്തില്‍ ശരീരത്തിന്റെ പല ഭാഗങ്ങളിലായി പരുക്കേറ്റ ജിബിന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ചുങ്കത്തറ സ്‌പെഷ്യല്‍ സ്‌കൂളില്‍ നാലാം ക്ലാസിലാണ് ജിബിന്‍ പഠിക്കുന്നത്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia