Police FIR | അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണമെന്ന് പരാതി

​​​​​​​

 
Police FIR
Police FIR

Photo Credit: Website / Kerala Police

ജനങ്ങൾ തമ്മിൽ കലാപമുണ്ടാകുന്നതിന് വേണ്ടിയും, ദുരന്തനിവാരണ റിലീഫിനുള്ള അഭ്യർത്ഥന തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന നിലയിലും വീഡിയോയും കമന്റും പോസ്റ്റ് ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്

കൊച്ചി: (KVARTHA) വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനത്തെ എതിർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന പരാതിയിൽ സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസെടുത്തു. എറണാകുളം ഇൻഫോപാർക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

തന്റെ ഫേസ്ബുക് പേജിലൂടെ അഖിൽ മാരാർ വിവാദ പ്രസ്താവന നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനു പകരം താൻ സ്വന്തമായി വീടുകൾ നിർമിച്ച് നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയെക്കുറിച്ച് മോശമായ രീതിയിൽ പരാമർശിക്കുകയും ചെയ്തതായി ആരോപണമുണ്ട്.

ജനങ്ങൾ തമ്മിൽ കലാപമുണ്ടാകുന്നതിന് വേണ്ടിയും, ദുരന്തനിവാരണ റിലീഫിനുള്ള അഭ്യർത്ഥന തള്ളിക്കളയാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന നിലയിലും വീഡിയോയും കമന്റും പോസ്റ്റ് ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സജീവ് കുമാർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിനെതിരെ ബി എൻ എസ് നിയമത്തിലെ 192, 45 എന്നീ വകുപ്പുകളും ദുരന്തനിവാരണ നിയമത്തിലെ 51(ബി) വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia