Violence | 'ഫണ്ട് വീതം വെക്കുന്നതിലെ തർക്കം'; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ഏരിയാ നേതാക്കൾ വളഞ്ഞിട്ട് മർദിച്ചതായി പരാതി

 
SFI violence incident Payyannur, Unit Secretary beaten by Area Leaders.
SFI violence incident Payyannur, Unit Secretary beaten by Area Leaders.

Photo: Arranged

● യൂണിയൻ ഫണ്ട് വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പറയുന്നു.
● യൂണിറ്റ് കമ്മിറ്റി യോഗത്തിൽ വച്ച് സെക്രട്ടറിയെ പുറത്താക്കി മർദിച്ചതായാണ് ആക്ഷേപം.
● ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പയ്യന്നൂർ: (KVARTHA) കോളജ് യൂനിയൻ ഫണ്ട് വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ പയ്യന്നൂരിൽ യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐ ഏരിയാ നേതാക്കൾ മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് മര്‍ദനമേറ്റത്. 

കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദിച്ചത് എന്നാണ് ആരോപണം. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയപ്പോഴും ഏരിയാ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചതായാണ് പറയുന്നത്. 

മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോളജ് മാനേജ്‌മെന്റ് ചെയര്‍മാന് നേരെയും എസ്എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്നും അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്. അതേസമയം മര്‍ദന വിവരങ്ങള്‍ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക.

SFI unit secretary allegedly beaten by area leaders over fund distribution dispute in Payyannur, video footage of the incident surfaced.

#Payyannur #SFI #CollegePolitics #KeralaNews #Violence #StudentUnion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia