കൊവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയ ഡോക്ടര്‍ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും നേരെ ആക്രമണം

 


ഭോപ്പാല്‍: (www.kvartha.com 23.04.2020) കൊവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയ ഡോക്ടര്‍ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും നേരെ ആക്രമണം. സര്‍ക്കാര്‍ ഡോക്ടര്‍ക്കും പൊലീസുകാരനും നേരെയാണ് മധ്യപ്രദേശില്‍ ആക്രമണമുണ്ടായത്. ഡോക്ടര്‍ക്ക് കാര്യമായ പരിക്കില്ലെങ്കിലും പൊലീസുകാരന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആക്രമണമാണിത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറമേ പൊലീസുകാരനും ശുചീകരണ തൊഴിലാളികള്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായിരുന്നു. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ശക്തമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയ ഡോക്ടര്‍ക്കും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും നേരെ ആക്രമണം

Keywords:  Bhoppal, News, National, attack, Crime, Doctor, Police, Injured, Covid 19, Duty, Doctor, Cop Attacked In Line Of Covid 19 Duty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia