Child Abuse | മുന്നൂറോളം കുട്ടികളെ പീഡിപ്പിച്ച് ഡോക്ടർ! ഭൂരിഭാഗവും ചികിത്സ തേടിയെത്തിയവർ; നടുക്കുന്ന കേസിൽ വിചാരണ ആരംഭിച്ചു


● മുൻ ഫ്രഞ്ച് സർജനാണ് പ്രതി.
● ചിലർ ആത്മഹത്യ ചെയ്തു.
● മറ്റുചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി
പാരീസ്: (KVARTHA) ഫ്രാൻസിൽ മുന്നൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന രാജ്യത്തെ നടുക്കിയെ കേസിൽ ഡോക്ടർക്കെതിരെ വിചാരണ ആരംഭിച്ചു. 74 വയസുള്ള ജോയൽ ലെ സ്കൂവർനെക് ആണ് പ്രതി. മുൻ ഫ്രഞ്ച് സർജനാണ് ഇയാൾ. ഇരകളിൽ ഭൂരിഭാഗവും ഇയാളുടെ രോഗികളയിരുന്നു എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
വെസ്റ്റേൺ നഗരമായ വാനസിൽ ജഡ്‌ജ് ഔഡെ ബുറെസി വിചാരണ ആരംഭിച്ചതായി അറിയിച്ചു. 'ഞാൻ ഭീകരമായ കാര്യങ്ങൾ ചെയ്തു. ഈ മുറിവുകൾ ഒരിക്കലും മായ്ക്കാനോ സുഖപ്പെടുത്താനോ കഴിയില്ല. തന്റെ ചെയ്തികൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണ്', സ്കൂവർനെക് കോടതിയിൽ പറഞ്ഞു.
കുട്ടികളെ ആശുപത്രി മുറികളിൽ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചതായി ഡോക്ടർ സമ്മതിച്ചു. എന്നാൽ ചില കേസുകളിൽ താൻ കുറ്റക്കാരനല്ലെന്നും ഇയാൾ വാദിച്ചു. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഓരോ കേസിലും 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 2020 ൽ കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ 15 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
2017 ൽ അയൽക്കാരന്റെ ആറ് വയസ്സുള്ള മകൾ ജോയലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് 300,000 ചിത്രങ്ങളും 650 ബാല, മൃഗരതി വീഡിയോകളും കണ്ടെത്തിയിരുന്നു. ലേ സ്കൗർനെക് ലൈംഗിക സംതൃപ്തിക്കായി ഉപയോഗിച്ചിരുന്ന പാവകളുടെ ശേഖരവും കണ്ടെത്തുകയുണ്ടായി. 'ഞാൻ കുട്ടികളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്നയാൾ (Paedophile) ആണ്, ഞാൻ എപ്പോഴും അങ്ങനെയായിരിക്കും', എന്ന് അയാൾ ഡയറിക്കുളിൽ എഴുതിയിരുന്നു.
ഭാര്യ ഇയാളുടെ പ്രവർത്തനങ്ങൾ കണ്ടെത്തിയെന്നും പറയുന്നു. നിരവധി ഇരകൾ ആത്മഹത്യ ചെയ്തു, മറ്റുചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി. 2020 ൽ ലേ സ്കൗർനെക് നാല് കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് 15 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. 2005 ൽ കുട്ടികളുടെ ലൈംഗിക ദുരുപയോഗ സാമഗ്രികൾ കൈവശം വെച്ചതിനും ഇറക്കുമതി ചെയ്തതിനും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A French doctor, accused of abusing hundreds of children, has started trial proceedings. The victims were mainly his patients.
#DoctorTrial #Paedophile #FrenchTrial #ChildAbuse #Justice