മണിക്കൂറികള്‍ക്കുള്ളിലെ ഇരട്ടക്കൊലപാതകം: ആലപ്പുഴ ജില്ലയില്‍ 2 ദിവസം നിരോധനാജ്ഞ, ജാഗ്രതയോടെ പൊലീസ്

 


 
ആലപ്പുഴ: (www.kvartha.com 19.12.2021) മണിക്കൂറികള്‍ക്കുള്ളിലെ ഇരട്ടക്കൊലപാതകത്തില്‍ നടുങ്ങി ആലപ്പുഴ ജില്ല. 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി എസ് ഡി പി ഐ നേതാവും ഞായറാഴ്ച പുലര്‍ചെ ബിജെപി നേതാവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു ആദ്യ കൊലപാതകം. എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വിവരം. മണ്ണഞ്ചേരി സ്‌കൂള്‍ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനില്‍വച്ചായിരുന്നു ആക്രമണം. 

മണിക്കൂറികള്‍ക്കുള്ളിലെ ഇരട്ടക്കൊലപാതകം: ആലപ്പുഴ ജില്ലയില്‍ 2 ദിവസം നിരോധനാജ്ഞ, ജാഗ്രതയോടെ പൊലീസ്


ഇതിനുതൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലര്‍ചെ ഒബിസി മോര്‍ച സംസ്ഥാന സെക്രടറി രഞ്ജിത് ശ്രീനിവാസാനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊന്നത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്.

തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനുമാണ് നിര്‍ദേശം.

Keywords:  News, Kerala, State, Alappuzha, Crime, Murder Case, Police, District Collector, Double murder, Prohibitory order issued in Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia