യുവതി പൊള്ളലേറ്റു മരിച്ച കേസ്; ഭര്‍ത്താവ് ഉള്‍പെടെ 5 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
Jul 18, 2021, 10:18 IST
ലക്‌നൗ: (www.kvartha.com 18.07.2021) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് ഉള്‍പെടെ അഞ്ചുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ ബല്ലിയ കോടതി. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, രണ്ട് സഹോദരിമാര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2018 ഏപ്രില്‍ 3നാണ് കേസിനാസ്പദമായ സംഭവം.
ഭര്‍തൃഗൃഹത്തില്‍ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ത്രീധനത്തെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് മകളെ ചുട്ടുകൊല്ലുകയായിരുന്നു എന്നാരോപിച്ച് മീനയുടെ പിതാവ് അശോക് സിങ് പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ശേഷ്‌നാഥ്, പിതാവ് സുരേഷ് സിങ്, മാതാവ് താതേരി ദേവി, സഹോദരിമാരായ സുനിത, സരിത എന്നിവരുടെ പേരില്‍ കേസെടുത്തു. അഡീഷനല്‍ ജില്ലാ ജഡ്ജി നിതിന്‍ കുമാര്‍ ഠാക്കൂറാണ് ഇവര്‍ക്ക് ജീവപര്യന്തം തടവും 5,000 രൂപവീതം പിഴയും വിധിച്ചത്.
Keywords: Lucknow, News, National, Crime, Death, Woman, Court, Complaint, Police, Case, Dowry death: Court sentences five people to life imprisonment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.