Arrested | കൂട്ടുപുഴ ചെക് പോസ്റ്റിലൂടെ ലഹരി കടത്ത്; യുവാവ്  അറസ്റ്റിൽ

 
Drug smuggling through Koottupuzha check post; Youth arrested
Drug smuggling through Koottupuzha check post; Youth arrested


എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത് 

കണ്ണൂർ: (KVARTHA) ഇരിട്ടി കൂട്ടുപുഴയിലെ ചെക്ക് പോസ്റ്റിൽ കാറില്‍ കടത്തിയ 32.5 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പി പി അഹമ്മദലി (29) യെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റ് ചെയ്തത്.

കെ എല്‍ 13 എ എസ് 0415 മാരുതി ആള്‍ട്ടോ കാറും പിടിച്ചെടുത്തു. ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ വടകര കോടതിയിൽ ഹാജരാക്കും. കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച കാറില്‍ നിന്ന് 680 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. 

ഒരുമാസത്തിനുള്ളില്‍ ഇരുപത് മയക്കുമരുന്ന് കേസുകളാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ അഷ്‌റഫ് മലപ്പട്ടം, കെ.കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജി അളോക്കന്‍, കെ എ മജീദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം കലേഷ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia