Arrested | പാര്‍ടിക്കിടെ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍
കൊല്‍കത: (www.kvartha.com) റിസോര്‍ടിലെ പാര്‍ടിക്കിടെ മയക്കുമരുന്ന് നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കൊല്‍കതയുടെ കിഴക്കന്‍ പ്രദേശമായ രജര്‍ഹട്ടിലാണ് സംഭവം. നവംബര്‍ ഒമ്പതിന് ഒരു റിസോര്‍ടില്‍ നടന്ന പാര്‍ട്ടിക്കിടെ നാല് പേര്‍ തന്നെ ഉപദ്രവിച്ചെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരു സുഹൃത്തിനൊപ്പം റിസോര്‍ടില്‍ പാര്‍ടിക്കെത്തിയ യുവതി രാത്രി 10 മണി വരെ അവിടെ ഉണ്ടായിരുന്നു. അവിടെവച്ച് നാല് പേരില്‍ നിന്ന് തനിക്ക് ലൈംഗികോപദ്രവം നേരിട്ടുവെന്നാണ് യുവതിയുടെ പരാതി.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തനിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kolkata, News, National, Police, Molestation, Woman, Crime, Drugged, Molested At Party, Alleges Kolkata Woman, 4 Arrested.