'ആടിന് പകരം കത്തിവച്ചത് യുവാവിന്റെ കഴുത്തില്‍'; മൃഗബലിക്കിടെ 35കാരനെ കഴുത്തറുത്ത് കൊന്നുവെന്ന് പൊലീസ്; സംഭവം മദ്യലഹരിയില്‍; പ്രതി അറസ്റ്റില്‍

 


ഹൈദരാബാദ്: (www.kvartha.com 18.01.2022) ആടിന് പകരം കത്തിവച്ചത് യുവാവിന്റെ കഴുത്തില്‍. മൃഗബലിക്കിടെ 35കാരനെ കഴുത്തറുത്ത് കൊന്നുവെന്ന് പൊലീസ്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ വല്‍സപള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. വല്‍സപള്ളി സ്വദേശിയായ സുരേഷാണ്(35) കൊല്ലപ്പെട്ടത്. പ്രതിയായ ചലാപതിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

'ആടിന് പകരം കത്തിവച്ചത് യുവാവിന്റെ കഴുത്തില്‍'; മൃഗബലിക്കിടെ 35കാരനെ കഴുത്തറുത്ത് കൊന്നുവെന്ന് പൊലീസ്; സംഭവം മദ്യലഹരിയില്‍; പ്രതി അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആടിന് പകരം ചലാപതി സുരേഷിന്റെ കഴുത്തറുത്തത്. ബലികര്‍മത്തിനായി ആടിനെ പിടിച്ചുനിന്നിരുന്നത് സുരേഷായിരുന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തിലാണ് കത്തിവെച്ചത്.

കത്തികൊണ്ട ഉടന്‍ തന്നെ സുരേഷിന്റെ കഴുത്തില്‍നിന്ന് ചോര വാര്‍ന്നൊഴുകി. ഉടന്‍തന്നെ മദനപ്പള്ളി സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  Drunk man kills human instead of goat during animal sacrifice in Andhra Pradesh, Hyderabad, News, Killed, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia