യുവാവിനെ ആക്രമിച്ച് 1.2 കിലോ സ്വര്‍ണം കവര്‍ന്നതായി പരാതി; എട്ടംഗ സംഘത്തിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
Sep 21, 2021, 15:23 IST
കോഴിക്കോട്: (www.kvartha.com 21.09.2021) കോഴിക്കോട് നഗരത്തില്‍ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വര്‍ണം കവര്‍ന്നതായി പരാതി. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വര്‍ണകട്ടികളാണ് സംഘം കവര്‍ന്നത്. കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
നഗരത്തിലെ സ്വര്‍ണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാള്‍ സ്വദേശി റംസാന് അലിയെ നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തില്‍ എട്ടംഗ സംഘത്തിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ചവിട്ടി വീഴ്ത്തിയ ശേഷം റംസാന്റെ പാന്റിന്റെ പോകെറ്റില് പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 1.2 കിലോ സ്വര്‍ണ കട്ടികള്‍ സംഘം കവരുകയായിരുന്നുവെന്ന് റംസാന് അലി പറയുന്നു.
നഗരത്തിലെ ജ്വല്ലറിയിലേക്കായി തയാറാക്കിയ സ്വര്‍ണ കട്ടികള്‍ ഇയാള്‍ ഉരുക്കുശാലയില്‍ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. രാവിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതായും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ടൗണ്‍ എസിപി അറിയിച്ചു.
Keywords: Kozhikode, News, Kerala, Police, Robbery, Attack, Crime, Gold, Complaint, Eight member gang attacked man and 1.2 kg of gold kept in his pocket stolen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.