വെണ്‍മണി ഇരട്ടക്കൊല കേസ്; പ്രതികളെന്ന് സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് പിടികൂടി; മോഷ്ടിച്ച സ്വര്‍ണവും കണ്ടെത്തി
Nov 13, 2019, 14:48 IST
ആലപ്പുഴ: (www.kvartha.com 13.11.2019) വെണ്‍മണി ഇരട്ടക്കൊല കേസിലെ പ്രതികളെന്നു സംശയിക്കുന്ന ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് പൂടികൂടി. ലബിലു, ജുവല്‍ എന്നിവരാണു പിടിയിലായത്. വിശാഖപട്ടണത്തു നിന്നുമാണ് റെയില്‍വേ സുരക്ഷാ സേന ഇരുവരേയും പിടികൂടിയത്.
ചെന്നൈ - കോറമണ്ടല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച സ്വര്‍ണവും കണ്ടെത്തി. പിടിയിലാവരെ കേരളത്തിലെത്തിക്കാന്‍ പൊലീസ് സംഘം വിമാനമാര്‍ഗം പുറപ്പെടും. വ്യാഴാഴ്ച ഇവരെ കേരളത്തിലെത്തിക്കും.
പൊലീസിന്റെ തിരച്ചില്‍ നോട്ടീസിലെ ചിത്രങ്ങള്‍ കണ്ടാണ് ഇവരെ തിരിച്ചറിഞ്ഞത്. തിരച്ചില്‍ നോട്ടീസ് ആര്‍പിഎഫ് എല്ലായിടത്തേക്കും കൈമാറിയിരുന്നു.

നവംബര്‍ 12 ന് വൈകിട്ടാണ് വെണ്‍മണി കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാനെ (75) പുറത്തെ സ്റ്റോര്‍ മുറിയിലും ഭാര്യ ലില്ലിയെ (68) അടുക്കളയ്ക്കു സമീപവും വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന്‍ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മണ്‍വെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.
മോഷണശ്രമത്തിനിടെ ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറി അലങ്കോലമാക്കിയ നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് വീടിന്റെ പറമ്പില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശ് സ്വദേശികളായ ലബിലു, ജുവല്‍ എന്നിവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തി.
അന്ന് വൈകിട്ടു പ്രദേശത്തു ശക്തമായ മഴയുണ്ടായിരുന്നു. രാത്രി വീട്ടില്‍ ലൈറ്റ് തെളിഞ്ഞിരുന്നില്ലെന്നു നാട്ടുകാര്‍ കണ്ടെങ്കിലും ആരും വീട്ടിലെത്തി അന്വേഷിച്ചില്ല. രാവിലെയും ചെറിയാനെ കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചു ചെന്നപ്പോഴാണു കൊലപാതകം പുറത്തറിഞ്ഞത്. പിറ്റേന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ആലപ്പുഴയില്‍ ഹൗസ്ബോട്ട് യാത്രയ്ക്കു പോകാനിരുന്നതാണ് ചെറിയാന്‍.
ഇതേക്കുറിച്ച് പറയാന്‍ സുഹൃത്തുക്കള്‍ തിങ്കളാഴ്ച പലതവണ ചെറിയാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അവര്‍ വീട്ടിലെത്തി. തലേന്ന് വൈകിട്ട് കൊണ്ടുവന്ന പാല്‍ വരാന്തയില്‍ ഇരിപ്പുണ്ടായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ കതക് ചാരിയ നിലയിലായിരുന്നു. അടുക്കളയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ലില്ലിയുടെ മൃതദേഹം.
അകത്തെ മുറിയിലെ അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരുന്നു. ഹാളിലെ കസേര മറിഞ്ഞുകിടപ്പുണ്ടായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിന് പിന്‍ഭാഗത്തെ സ്റ്റോര്‍റൂമില്‍ കമഴ്ന്നുകിടക്കുന്ന ചെറിയാന്റെ മൃതദേഹം കണ്ടത്.
ബന്ധുക്കളും സുഹൃത്തുക്കളും വീടിനു സമീപം താമസിക്കുന്നുണ്ടെങ്കിലും കനത്ത മഴയായിരുന്നതിനാല്‍ ബഹളം ആരും കേട്ടില്ല.

ദുബൈയിലുള്ള മകനും മകളും മരുമക്കളും ഉടന്‍ നാട്ടിലെത്തും. കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികള്‍ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Elderly couple brutally murdered in their home; 2 Arrested, Alappuzha, News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.