Arrested | രാജ്യതലസ്ഥാനത്ത് വയോധിക ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍; 'കൊലപാതകം നടത്തിയത് ടെറസില്‍ ഒളിപ്പിച്ചിരുന്ന ആണ്‍സുഹൃത്തും മറ്റൊരാളും'; ഒളിവില്‍ പോയ ഇരുവരേയും കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യതലസ്ഥാനത്ത് ദമ്പതികള്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. ഡെല്‍ഹി ഗോകുല്‍പുരി സ്വദേശികളായ രാധേശ്യാം വര്‍മ (72), ഭാര്യ വീണ (68) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇവരുടെ മകന്റെ ഭാര്യയായ മോണിക്കയെ പൊലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. മോണിക്കയുടെ ആണ്‍സുഹൃത്തും മറ്റൊരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഒളിവില്‍പ്പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡെല്‍ഹി പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സ്‌കൂള്‍ വൈസ് പ്രിന്‍സിപലായി വിരമിച്ച രാധേശ്യാം വര്‍മയും ഭാര്യ വീണയും മകന്‍ രവിയും മരുമകള്‍ മോണിക്കയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ താഴത്തെ നിലയിലാണ് വയോധിക ദമ്പതികള്‍ കിടന്നിരുന്നത്.

മുകളിലത്തെ നിലയിലാണ് രവിയും മോണിക്കയും കിടന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അവസാനമായി മാതാപിതാക്കളെ കണ്ടതെന്ന് രവി പൊലീസിന് മൊഴി നല്‍കിയിരുന്നു. രാത്രി നടന്നതൊന്നും അറിഞ്ഞില്ലെന്നും രവിയും മോണിക്കയും പറഞ്ഞു.

Arrested | രാജ്യതലസ്ഥാനത്ത് വയോധിക ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍; 'കൊലപാതകം നടത്തിയത് ടെറസില്‍ ഒളിപ്പിച്ചിരുന്ന ആണ്‍സുഹൃത്തും മറ്റൊരാളും'; ഒളിവില്‍ പോയ ഇരുവരേയും കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

തിങ്കളാഴ്ച രാവിലെയോടെ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും മൊഴിയിലുണ്ട്. വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോണിക്കയാണ് കൊലപാതകത്തിനു പിന്നിലെന്ന് മനസ്സിലായത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് മോണിക്കയുടെ ആണ്‍സുഹൃത്തും മറ്റൊരാളും ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് മോണിക്ക ഇവരെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. രാധേശ്യാമും വീണയും കിടപ്പമുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നതുവരെ ഇവര്‍ മറഞ്ഞിരുന്നു.

എല്ലാവരും ഉറങ്ങിയ ശേഷം ഇവര്‍ താഴത്തെ മുറിയില്‍ എത്തുകയും വയോധിക ദമ്പതികളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. മുറിയില്‍നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കുറച്ചു ദിവസം മുന്‍പ് ഇവരുടെ ഒരു വീട് മറ്റൊരാള്‍ക്ക് വിറ്റിരുന്നു. അതിന്റെ ഭാഗമായി ലഭിച്ച നാലു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

Keywords:  Elderly couple Found Dead In House; Woman Arrested, New Delhi, News, Crime, Criminal Case, Police, Arrested, Murder, Robbery, Complaint, 
National. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia