Elephant Attack | ദമ്പതികളെ കാട്ടാന ചവിട്ടി കൊന്ന സംഭവം: ആറളം മേഖലയിൽ പ്രതിഷേധം കത്തുന്നു; 10 വര്‍ഷത്തിനിടയില്‍ കാട്ടാനക്കലിയിൽ പൊലിഞ്ഞത് 14 ജീവനുകൾ


● കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് വെള്ളി (80), ഭാര്യ ലീല (75) എന്നിവർ.
● ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയതായിരുന്നു.
● ഫാം പുനരധിവാസ ബ്ലോക്ക് പതിമൂന്നിലാണ് സംഭവം.
● 10 വർഷത്തിനിടയിൽ 14 പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കണ്ണൂർ: (KVARTHA) ഇരിട്ടിയുടെ മലയോര പ്രദേശമായ ആറളത്ത് കാട്ടാനയുടെ അക്രമത്തിൽ ഒരേ സമയം രണ്ടു പേർ കൊല്ലപ്പെട്ടത് മലയോര മേഖലയിൽ കടുത്ത ജനകീയ പ്രതിഷേധത്തിനിടയാക്കുന്നു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം മലയോര മേഖലയെ നടുക്കിയിരിക്കുകയാണ്.
ഫാം പുനരധിവാസ ബ്ലോക്ക് പതിമൂന്നില്‍ കരിക്കന്‍ മുക്ക് അങ്കണവാടി റോഡിനോട് ചേര്‍ന്നാണ് സംഭവം. അമ്പലക്കണ്ടി നഗറില്‍ നിന്ന് എത്തി മേഖലയില്‍ ഭൂമി കിട്ടി 1542 പ്ലോട്ടില്‍ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ഇരുവരുടെയും മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. വെള്ളന്റെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം നടന്നത്.
കശുവണ്ടി ശേഖരിച്ച് വിറക് കെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് ഒളിഞ്ഞിരുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇരുവരും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നാണ് സംശയം.
മൃതദേഹത്തിന് സമീപത്തെ രക്തപ്പാടുകള്‍ ഉണങ്ങി കട്ടപിടിച്ച നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തിയ സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധന്‍, കേരളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ് ബ്ലോക്ക്, അംഗം വി. ശോഭ, വാര്‍ഡ് മെമ്പര്‍ മിനി എന്നിവരും സ്ഥലത്തെത്തി. പ്രതിഷേധം തണുപ്പിക്കുവാനും മൃതദേഹം മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ആറളം എസ്എച്ച്ഒ ആന്‍ഡ്രിക് ഡൊമിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അനുനയ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടയില്‍ സണ്ണി ജോസഫ് എംഎല്‍എ വനമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുന്‍കരുതല്‍ എടുക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. രാത്രി വൈകിയും പ്രതിഷേധം തുടരുകയായിരുന്നു. മൃതദേഹം ആംബുലന്‍സില്‍ കയറ്റിയെങ്കിലും പ്രതിഷേധം കാരണം ഇതുവരെ സംഭവ സ്ഥലത്തു നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. വനം മന്ത്രി നേരിട്ട് സ്ഥലത്തെത്തണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
10 വര്‍ഷത്തിനിടയില്‍ ഇതോടെ 14 പേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. ലക്ഷ്മി, ശ്രീധരന്‍, വേണു, ചാലി എന്നിവരാണ് കൊല്ലപ്പെട്ടവരുടെ മകൾ. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ചന്ദ്രി, നാരായണി, മിനി.
ഇതേ സമയം ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ യു.ഡി.എഫ് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുകയാണ്. ആനയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സണ്ണി ജോസഫ് എംഎൽഎയുടെ ഈ കാര്യം അറിയിച്ചു കൊണ്ടുള്ള പ്രതികരണം. സംഭവത്തിൽ സർക്കാർ നിസ്സംഗരായി ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
സങ്കടകരമെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ആന മതിൽ നിർമാണം നീണ്ടുപോയതടക്കം വന്യമൃഗശല്യത്തിന് കാരണമായിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു ആറളത്ത് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ വിഷയം രാഷ്ട്രീയവിവാദമായി മാറിയിരിക്കുകയാണ്. വൈകിട്ട് ആറുവരെയാണ് പഞ്ചായത്തിൽ ഹർത്താൽ. പാൽ പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Protests erupt in Aralam after an elderly couple was trampled by an elephant, bringing attention to 14 deaths in the last 10 years caused by elephants in the region.
#ElephantAttack #AralamProtest #KannurNews #ElephantTrample #DeathToll #KeralaProtests