Shooting | അമേരിക്കയില്‍ നാഷ്വില്ലെ സ്‌കൂളിലെ വെടിവെപ്പ്: അക്രമി പലതുകൊണ്ടും അപൂര്‍വമെന്ന് ഉദ്യോഗസ്ഥര്‍!
Mar 29, 2023, 19:51 IST
വാഷിംഗ്ടണ്‍: (www.kvartha.com) അമേരിക്കയില്‍ നാഷ്വില്ലെയിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് വയസിന് താഴെയുള്ള മൂന്ന് വിദ്യാര്‍ഥികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു.
തുടക്കത്തില്‍, വെടിവയ്പ്പിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍, പ്രതി കൗമാരക്കാരിയായ പെണ്‍കുട്ടിയാണെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് അത് തിരുത്തുകയും 28 വയസുള്ള യുവതിയാണെന്ന് സംശയിക്കുകയും ചെയ്തു. എന്നാല്‍ പ്രതി 28 കാരനായ ഓഡ്രി ഹെയ്ല്‍ ലിങ്ക്ഡ്ഇനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ വെടിവയ്പ്പ് കേസില്‍ പെടുന്നത് വളരെ അപൂര്‍വമാണെന്നാണ് റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നവംബറില്‍ കൊളറാഡോ സ്പ്രിംഗ്‌സില്‍ നിശാക്ലബില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയ 22 കാരനായ അക്രമി ആണ് ഇതേ വിഭാഗത്തില്‍ പെടുത്താവുന്ന മറ്റൊരു പ്രതി.
വെടിവെപ്പിന് മുമ്പ് ഓഡ്രി ഹെയ്ല്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. ഇയാള്‍, 'വൈകാരിക തകരാറിന്' ചികിത്സയിലായിരുന്നിട്ടും സ്വന്തമായി ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ യോഗ്യനല്ലെങ്കിലും ഹെയ്ല്‍ നിയമപരമായി ഏഴ് തോക്കുകള്‍ വാങ്ങിയതായി മെട്രോ നാഷ്വില്ലെ പൊലീസ് മേധാവി ജോണ്‍ ഡ്രേക്ക് പറഞ്ഞു.
ഉദ്യോഗസ്ഥരെപ്പോലെ വെടിയേറ്റയാളെ എന്ത് വിളിക്കണമെന്ന് അറിയാതെ മാധ്യമസ്ഥാപനങ്ങളും ആശയക്കുഴപ്പത്തിലായി. യുഎസിലെ ഭൂരിഭാഗം വെടിവെപ്പുകളും പുരുഷന്മാരാണ് നടത്തിയതെന്ന് ഡാറ്റ കാണിക്കുന്നു. കൂട്ട വെടിവയ്പപ്പ് കേസുകളിലും 97 ശതമാനത്തിലധികം പുരുഷന്മാരാണ് നടത്തിയതാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയിലെ ട്രാന്‍സ് ആളുകളെ ബാധിക്കുമോ?
ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ട്രാന്‍സ് ആളുകളുടെ എണ്ണം വളരെ കുറവാണെന്ന് ഡാറ്റ തെളിയിക്കുന്നുണ്ടെങ്കിലും, തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ അവരുടെ അജണ്ടയുമായി മുന്നോട്ട് പോകാനുള്ള അവസരം മുതലെടുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നാഷ്വില്ലെ വെടിവയ്പ്പ് നടന്ന ടെന്നസിയിലടക്കം റിപ്പബ്ലിക്കന്‍ നേതൃത്വം യുഎസിലുടനീളം ട്രാന്‍സ് വിരുദ്ധ നിയമം പാസാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്.
എന്തുകൊണ്ടാണ് പുരുഷന്മാര്‍?
ഇത്തരം കൂട്ട വെടിവയ്പ്പ് സംഭവങ്ങളില്‍ കൂടുതലും പുരുഷന്‍മാരാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. പക്ഷെ എന്തുകൊണ്ട്? വിദഗ്ധര്‍ക്ക് അതിന് കൃത്യമായ ഉത്തരം ഉണ്ടെന്ന് തോന്നുന്നില്ല. 'ലോകമെമ്പാടുമുള്ള 90 ശതമാനത്തിലധികം നരഹത്യകളും നടത്തുന്നത് പുരുഷന്മാരാണ്', ടിവിപിയുടെ ജിലിയന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

Keywords: News, World, Top-Headlines, America, Washington, Crime, School, Shoot, Explained: Why Nashville school shooter Audrey Hale is an extremely rare assailant.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.